നഗരത്തിലെ മയക്കുമരുന്നു ശൃംഖലയിലെ പ്രധാനിയെ അറസ്റ്റ് ചെയ്തതായി സിറ്റി ക്രൈംബ്രാഞ്ച്.

ബെംഗളൂരു : നഗരത്തിൽ കാലങ്ങളായി പ്രവർത്തിച്ചുവന്നിരുന്ന മയക്കുമരുന്നു സംഘത്തിലെ “ചീഫ് “എന്ന് വിളിപ്പേരുള്ള ചിഡീബരെ അംബ്രോസ് എന്ന് നൈജീരിയൻ പൗരൻ ചൊവ്വാഴ്ച സിറ്റി ക്രൈംബ്രാഞ്ചിന്റെ പിടിയിലായതായി അന്വേഷണസംഘ വക്താവ് റിപ്പോർട്ട് ചെയ്യുന്നു. Main kingpin of cocaine supply in blore arrested by CCB..called “CHIEF”..name Chidiebere Ambrose..In previous drugs cases, found foreign drug peddlers were in touch & bought cocaine from this person named Chief. After detailed investigation, this Chief arrested.…

Read More

കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികൾക്ക് നിബന്ധനകളുമായി ഹൈക്കോടതി.

ബെംഗളൂരു : സർക്കാർ അധീനതയിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും നിർദ്ദേശിക്കുന്ന കൊറോണ വൈറസ് രോഗികളിൽനിന്ന് യാതൊരുവിധ ചാർജും ഈടാക്കാൻ പാടില്ലെന്നും നേരിട്ട് എത്തുന്ന രോഗികളിൽ നിന്ന് ഈടാക്കുന്ന ചാർജുകൾ പരസ്യമായി പ്രദർശിപ്പിക്കണമെന്നും സ്വകാര്യ ആശുപത്രികളോട് ഹൈക്കോടതി. ഇത് കൃത്യമായ നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് സർക്കാരിനോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ നിബന്ധനകൾക്ക് അതീതമായി അന്യായമായ ചാർജുകൾ ഈടാക്കുന്നതായി കാണിച്ച് നൽകിയ സ്വകാര്യ ഹർജി തീർപ്പാക്കി കൊണ്ടാണ് ചീഫ് ജസ്റ്റിസ് അഭയ എസ് ഓകാ അംഗമായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശങ്ങൾ നൽകിയത്. ജൂൺ ഇരുപത്തി മൂന്നാം…

Read More

437 കോടിയുടെ നഷ്ടം;മൊബൈൽ ഫാക്ടറി അടിച്ചുതകർത്ത സംഭവത്തിൽ അന്വേഷണവുമായി ആപ്പിൾ.

ബെംഗളൂരു : വിസ്ട്രോൺ ഫാക്ടറി തൊഴിലാളികൾ അടിച്ച് തകർത്ത സംഭവത്തിൽ തൊഴിൽ കരാർ ലംഘിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ആപ്പിൾ അന്വേഷണത്തിന് തുടക്കമിട്ടു. 437 കോടിയുടെ നഷ്ടമുണ്ടായതായി കമ്പനി അഡ്മിനിസ്ട്രേറ്റ് ഓഫീസർ അറിയിച്ചു. കേസിൽ 156 പേരെ അറസ്റ്റ് ചെയ്തു. കോളാറിലെ നരസാ പുരയിൽ പ്രവർത്തിച്ചുവന്നിരുന്ന തായ്വാൻ കമ്പനിയായ വിസ്ട്രോൺ കോർപ്പിന്റെ ഐഫോൺ നിർമ്മാണ ഫാക്ടറി, തൊഴിലാളികൾ ശമ്പളം ലഭിക്കാതെ വന്നതിനെ തുടർന്ന് അക്രമാസക്തരാവുകയും ഫാക്ടറി അടിച്ചുതകർക്കുകയും ചെയ്തിരുന്നത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആയിരത്തോളം വരുന്ന തൊഴിലാളികൾ ശനിയാഴ്ച രാവിലെ അക്രമാസക്തരാവുകയും നിർമ്മാണശാല അടിച്ചുതകർക്കുകയും ആയിരുന്നു.…

Read More

ഗാർഹിക പീഡനങ്ങൾ ഗണ്യമായി വർദ്ധിച്ചതായി നാഷണൽ ഫാമിലി ഹെൽത്ത് സർവേ

ബെംഗളൂരു: സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിൽ സ്തുത്യർഹമായ പുരോഗതി ഉണ്ടായിട്ടും ഇണകളിൽ നിന്നും അല്ലാതെയും അക്രമം അനുഭവിക്കുന്ന ചെറുപ്പക്കാരും മധ്യവയസ്കരും ആയ സ്ത്രീകളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇരട്ടിയിലധികം വർധന ഉണ്ടായ ഒരേ ഒരു സംസ്ഥാനമായി കർണാടക മാറുന്നു. 2015 – 16 കാലഘട്ടത്തിൽ നടത്തപ്പെട്ട സർവേപ്രകാരം 20 ശതമാനത്തോളം സ്ത്രീകളാണ് ഗാർഹിക പീഡനങ്ങൾക്ക് ഇരയായത് എങ്കിൽ 2019 -20 കാലഘട്ടത്തിലെ സർവ്വേ ഇത് 44% ആയി ഉയർന്നതായി നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ റിപ്പോർട്ട് ചെയ്യുന്നു. ഗാർഹിക പീഡന നിരക്ക് ഉയർച്ചയിൽ നിരവധി സംസ്ഥാനങ്ങളാണ്…

Read More

വാട്ടർ തീം പാർക്കിന് പ്രവർത്തനാനുമതിയില്ല;ഓൺലൈൻ ടിക്കറ്റ് എടുത്ത് പോയവർക്ക് നിരാശ.

ബെംഗളൂരു: ബെംഗളൂരുവിലെ ബിഡിദിയിൽ പ്രവർത്തിക്കുന്ന മാനസികോല്ലാസ കേന്ദ്രമായ വണ്ടർലാ യിലേക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്ന വർക്കാണ് ദുരനുഭവമുണ്ടായത്. ഉല്ലാസ കേന്ദ്രത്തിന് പ്രവർത്തനാനുമതി 2020 സെപ്റ്റംബറിൽ അവസാനിച്ചിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി മൂന്ന് മാസം മുൻപ് ജൂണിൽ തന്നെ പ്രവർത്തനാനുമതി പുതുക്കി കിട്ടുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു എങ്കിലും ഇതുവരെ നിരസിക്കുകയോ പുതുക്കി നൽകുകയോ ചെയ്തിട്ടില്ല. അപേക്ഷ നൽകി ഒരുമാസത്തിനുള്ളിൽ അധികാരികൾ നടപടിയെടുത് അറിയിക്കാത്ത പക്ഷം, മറ്റു തടസങ്ങൾ ഇല്ലെന്ന പരിഗണനയിൽ സന്ദർശകർക്ക് ടിക്കറ്റും നൽകി പ്രവർത്തിച്ചുവരികയായിരുന്നു ഉല്ലാസ കേന്ദ്രം. അത് പ്രകാരം ഓൺലൈനായി ടിക്കറ്റ് ബുക്ക്…

Read More

ബസ് സർവീസുകൾ തടസ്സപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർ അറസ്റ്റിൽ.

ബെംഗളൂരു: സമരത്തെ അനുകൂലിക്കുന്ന സംഘടനകളിൽ പെട്ട ഒമ്പത് ഉദ്യോഗസ്ഥരെ, ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ജോലിക്ക് ഹാജരായവരെ ജോലി ചെയ്യുന്നതിൽ നിന്നു തടയുകയും ബസ് സർവീസുകൾ തടസപ്പെടുത്തുകയും ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്. കൊപ്പാൾ സ്വദേശി ഹിരേമത് ശിവ മൊഗ്ഗ സ്വദേശി മഞ്ജുനാഥ്, ബാഗൽകോട്ട് സ്വദേശികളായ നാഗരാജ് കുഡുസാബ്, ജ്ഞാന ഭാരതി സ്വദേശി ശിവണ്ണ, ധാർവാഡ് സ്വദേശികളായ രവി മഹേഷ് പ്രശാന്ത്, ബളഗാവി സ്വദേശി പുണ്ഡാലിക എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത് എന്ന് വെസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സഞ്ജീവ് എം പാട്ടിൽ അറിയിച്ചു. 25 ഓളം…

Read More

കൈക്കൂലി കൈപ്പറ്റുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ.

ബെംഗളൂരു: പ്രവർത്തനാനുമതി നൽകുന്ന തിലേക്കായി ഓയിൽ മിൽ പ്രവർത്തിപ്പിക്കാൻ അപേക്ഷ നൽകിയ മല്ലസാന്ദ്ര നിവാസി ജയന്ത് എന്ന വ്യക്തിയിൽ നിന്ന് കൈക്കൂലി കൈപ്പറ്റുന്നതിനിടയിൽ ബി ബി എം പിയിലെ മുതിർന്ന ഹെൽത്ത് ഇൻസ്പെക്ടർ വി ആർ പ്രവീൺ കുമാർ അഴിമതി വിരുദ്ധ അധികൃതരുടെ അറസ്റ്റിലായി. മഹാമാരിയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട ജയന്ത് സ്വന്തമായി ഒരു ഓയിൽ മിൽ തുടങ്ങാൻ പദ്ധതി ഇടുകയായിരുന്നു. ഇതിനു വേണ്ടുന്ന പ്രവർത്തന അനുമതിക്കായി ഹെൽത്ത് ഇൻസ്പെക്ടറെ സമീപിച്ചപ്പോൾ പ്രവർത്തനാനുമതി നൽകുന്നതിന് ചുരുങ്ങിയത് ഒരു മാസക്കാലയളവ് വേണ്ടിവരും എന്ന് പ്രവീൺ കുമാർ…

Read More

ബി.എം.ടി.സി-കെ.എസ്.ആർ.ടി.സി പണിമുടക്ക് തുടരുന്നു; പ്രതിരോധിക്കാൻ സ്വകാര്യബസുകൾ നിരത്തിലിറക്കാൻ സർക്കാർ ആലോചന

ബെംഗളൂരു : തൊഴിലാളി യൂണിയനുകളുടെ അപ്രതീക്ഷിതമായ പണിമുടക്ക് യാത്രക്കാരെ വലയ്ക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകളെ നിരത്തിലിറക്കി താൽക്കാലിക പരിഹാരത്തിന് സർക്കാർ ആലോചിക്കുന്നു. കഴിഞ്ഞദിവസം തുടങ്ങിയ മിന്നൽ പണിമുടക്ക് ഇതുവരെ അവസാനിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഇങ്ങനെയൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നത്. പണിമുടക്ക് ശനിയാഴ്ചയും തുടർന്നു. തൊഴിലാളി സംഘടനകളുടെ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും സമവായം ഉണ്ടായില്ലെങ്കിൽ തിങ്കളാഴ്ച മുതൽ സ്വകാര്യ ബസുകളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഗതാഗത മന്ത്രി ലക്ഷ്മൺ സാവഡി അഭിപ്രായപ്പെട്ടു. എന്നാൽ തൊഴിലാളി സംഘടനകളുടെ ചർച്ചയിൽ കർഷക നേതാവായ കോടി ഹള്ളി ചന്ദ്രശേഖറിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം നിരാകരിച്ചതിനെ…

Read More

പോലീസ് സഞ്ചാര സമ്പർക്ക പരിപാടി: ഇനി മുതൽ എല്ലാ രണ്ടാം ശനിയാഴ്ചയും

ബെംഗളൂരു: ഇന്നലെ വിവിധ സ്റ്റേഷനുകളിലായി നടത്തിയ സഞ്ചാര സമ്പർക്ക പരിപാടി വൻ വിജയം എന്ന് വകുപ്പ് മേധാവി. വൈറ്റ് ഫീൽഡിൽ വച്ച് നടത്തിയ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത്‌ സഞ്ചാര സമ്പർക്ക പരിപാടിക്ക് നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്ന് കിട്ടിയതെന്ന് അഭിപ്രായപ്പെട്ടു. പൊലീസ് ഗതാഗത വിഭാഗം ജോയിൻ്റ് കമ്മീഷണർ ബി ആർ രവികാന്ത് ഗൗഡ, ഡെപ്യൂട്ടി കമ്മീഷണർ എം നാരായണ എന്നിവരും വൈറ്റ് ഫീൽഡ് ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്തിരുന്നു. ബസ്സുകളുടെയും ഓട്ടോ -ടാക്സി കളുടെയും അപക്വമായ ഓടിക്കലുകളും വേണ്ടത്ര…

Read More

ബസ് സമരം അവസരമാക്കി ഓട്ടോ ഡ്രൈവർമാർമാർ; ഈടാക്കിയത് കൊള്ള നിരക്ക്.

ബെംഗളൂരു : ഇന്നലെ ബിഎംടിസി തൊഴിലാളികൾ നടത്തിയ അപ്രതീക്ഷിത പണിമുടക്കിൽ പാതിവഴിയിൽ അകപ്പെട്ടവരിൽനിന്ന് അവസരം മുതലെടുത്ത് ഒരു കണക്കുമില്ലാതെ ചാർജ് ഈടാക്കി ഓട്ടോഡ്രൈവർമാർ. ലക്ഷക്കണക്കിന് യാത്രക്കാർക്കാണ് ഇന്നലെ ഈ ദുരനുഭവം ഉണ്ടായത്. ഇന്നലെ മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ അപ്രതീക്ഷിതമായി നടത്തിയ തൊഴിലാളി യൂണിയനുകളുടെ മിന്നൽ പണിമുടക്ക് യാത്രക്കാരെ വളരെയധികം ദുരിതത്തിലാക്കി. ജോലിക്കായി ഓഫീസിൽ പോയവർക്ക് ആണ് കൂടുതൽ ദുരിതം ഉണ്ടായത്. ബസ് സ്റ്റോപ്പുകളിൽ മണിക്കൂറുകളോളം കാത്തുനിന്ന വർക്ക് ആദ്യമൊന്നും ബസ്സുകൾ വരാത്തതിന് കാരണം മിന്നൽ പണിമുടക്ക് ആണെന്ന് അറിയുമായിരുന്നില്ല. ബി.എം.ടി.സി.യിലെ തന്നെ പല തൊഴിലാളികളും ജോലിക്ക്…

Read More