കൈക്കൂലി കൈപ്പറ്റുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ.

ബെംഗളൂരു: പ്രവർത്തനാനുമതി നൽകുന്ന തിലേക്കായി ഓയിൽ മിൽ പ്രവർത്തിപ്പിക്കാൻ അപേക്ഷ നൽകിയ മല്ലസാന്ദ്ര നിവാസി ജയന്ത് എന്ന വ്യക്തിയിൽ നിന്ന് കൈക്കൂലി കൈപ്പറ്റുന്നതിനിടയിൽ ബി ബി എം പിയിലെ മുതിർന്ന ഹെൽത്ത് ഇൻസ്പെക്ടർ വി ആർ പ്രവീൺ കുമാർ അഴിമതി വിരുദ്ധ അധികൃതരുടെ അറസ്റ്റിലായി.

മഹാമാരിയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട ജയന്ത് സ്വന്തമായി ഒരു ഓയിൽ മിൽ തുടങ്ങാൻ പദ്ധതി ഇടുകയായിരുന്നു.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

ഇതിനു വേണ്ടുന്ന പ്രവർത്തന അനുമതിക്കായി ഹെൽത്ത് ഇൻസ്പെക്ടറെ സമീപിച്ചപ്പോൾ പ്രവർത്തനാനുമതി നൽകുന്നതിന് ചുരുങ്ങിയത് ഒരു മാസക്കാലയളവ് വേണ്ടിവരും എന്ന് പ്രവീൺ കുമാർ അറിയിച്ചു.

എന്നാലിത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നൽകണമെങ്കിൽ 12000 രൂപ വേണമെന്നും ആവശ്യപ്പെട്ടു. മറ്റു ഗത്യന്തരമില്ലാതെ വന്ന ജയന്ത് 3000 രൂപ ഉടനടി നല്കുകയും ബാക്കി പ്രവർത്തനാനുമതി കൈപ്പറ്റുന്ന സമയത്ത് നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

തുടർന്ന് വിവരം അഴിമതിവിരുദ്ധ ഉദ്യോഗസ്ഥരെ അറിയിച്ച ജയന്ത്, ബാക്കി പണം പ്രവീണിന് നൽകുന്നതിനിടയിലാണ് ഇയാൾ അധികാരികളുടെ പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts