വിചിത്രമായ തെരഞ്ഞെടുപ്പ് “ആചാരം”;13 ഗ്രാമപഞ്ചായത്തുകളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി.

ബെംഗളൂരു: ബെള്ളാരിയിലെ സിന്ധികേരി ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിലേക്ക് എതിരാളികൾ ഇല്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന പ്രഖ്യാപനമാണ് കർണാടക സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി അസാധുവായി പ്രഖ്യാപിച്ചത്. ഗ്രാമപഞ്ചായത്തിലെ ആരാധനാമൂർത്തിക്ക് 51 ലക്ഷം രൂപ വച്ച് കൊടുക്കുന്ന വ്യക്തികളെ തെരഞ്ഞെടുക്കപ്പെട്ട തായി പ്രഖ്യാപിക്കുകയായിരുന്നു. പണം കൊടുക്കാനുള്ള സന്നദ്ധത അറിയിച്ചു കഴിഞ്ഞാൽ എതിരാളികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കാതെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയപരിധി കഴിയുമ്പോൾ വിജയികളെ പ്രഖ്യാപിക്കുകയും ആണ് ചെയ്തിരുന്നത്. തെരഞ്ഞെടുക്കപ്പെട്ട തായി പുറത്തുവന്ന വിജ്ഞാപനങ്ങൾ അസാധുവാക്കിയ സാഹചര്യത്തിൽ ഈ വാർഡുകളിലേക്ക് ചട്ടപ്രകാരം ഉള്ള തെരഞ്ഞെടുപ്പ് വീണ്ടും നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി…

Read More

നഗരത്തിൽ വീണ്ടും വ്യാജ മുദ്രപ്പത്ര വിൽപ്പന: നാലു പേർക്കെതിരെ കേസെടുത്തു

ബെംഗളൂരു : ശിവാജി നഗർ ഇൻഫൻട്രി റോഡ് സീനിയർ സബ് രജിസ്ട്രാർ അംബിക പട്ടേൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യാജ മുദ്രപത്ര നിർമ്മാണവും വിതരണവും നടത്തിവന്ന നാലുപേർക്കെതിരെ കബ്ബൺ പാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 2012 മുതൽ ഇവർ മുദ്രപത്ര നിർമ്മാണവും വിതരണവും നടത്തി വരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. വഞ്ചനാകുറ്റത്തിന്റെ അടിസ്ഥാനത്തിലും വ്യാജരേഖ ചമയ്ക്കൽ നിയമപ്രകാരവും ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആർടിഒ നഗറിൽ നിന്നുള്ള ആനന്ദ് കുമാർ, ശ്രീനിവാസ് പാട്ടിൽ, നാഗേശ്വരറാവു, മുനിരാജു എന്നിവരാണ് വ്യാജ മുദ്രപത്രം നിർമ്മിച്ച് വിതരണം ചെയ്യുന്നതായി കണ്ടെത്തിയിരിക്കുന്നത്.…

Read More

ജനരോഷം ഫലംകണ്ടു: മാലിന്യ സംസ്കരണ ചാർജിൽ മലക്കം മറിഞ്ഞ് ബിബിഎംപി.

ബെംഗളൂരു: നഗരത്തിലെ മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പിലാക്കുന്നതിലേക്കായി വീട് ഒന്നിന് പ്രതിമാസം 200 രൂപ അധിക ചാർജ് ഈടാക്കാൻ ബിബിഎംപി തീരുമാനിച്ചിരുന്നു. ഇത് കറണ്ട് ചാർജിനൊപ്പം ബില്ലു നൽകി വീടുകളിൽനിന്ന് പിരിക്കാനായി ബസ്കോമിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചിരുന്നു. ബിബിഎംപി കമ്മീഷണർ മഞ്ജുനാഥ പ്രസാദ് ഇതുസംബന്ധിച്ച് ബസ്കോം മാനേജിംഗ് ഡയറക്ടർക്കും നഗരവികസന വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറിക്കും കത്തയച്ചിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളും നഗരവാസികളും ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. എന്നാൽ ചാർജ് ഈടാക്കാനുള്ള നടപടികൾ നിർത്തിവെച്ചു എന്നും ഇത് സംബന്ധിച്ച് പുതിയ പദ്ധതികളൊന്നും നിലവിൽ പരിഗണനയിൽ ഇല്ലെന്നും ബിബിഎംപി…

Read More

ആർ.എസ്.എസ്. പ്രവർത്തകൻ എന്ന വ്യാജേന നൂറുകണക്കിന് സ്ഥാന മോഹികളെ കബളിപ്പിച്ച 52 കാരൻ പിടിയിൽ.

ബെംഗളൂരു : നഗരത്തിലെ ഒരു വ്യവസായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു നാഗർഭാവി നിവാസിയായ യുവരാജ് സ്വാമിയാണ് സിറ്റി ക്രൈംബ്രാഞ്ച് പോലീസിന്റെ പിടിയിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ തെരച്ചിൽ നടത്തിയ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തിയത് വൻ തട്ടിപ്പുകളുടെ രേഖകളാണ്. 26 ലക്ഷം രൂപ പണമായും ഇയാളുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതുകൂടാതെ ഇയാളുടെ പേരിലേക്ക് പലരായി നൽകിയിട്ടുള്ള 91 കോടിയോളം രൂപയ്ക്കുള്ള ചെക്കുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ സ്ഥാന മോഹികളെ കബളിപ്പിച്ചിരുന്നത്. പാർട്ടിയിലെ ഉന്നത…

Read More

ബി.ബി.എം.പി തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിൽ സുപ്രീംകോടതി ഇടപെടൽ.

ബെംഗളൂരു : ബി.ബി.എം.പി യിലേക്കുള്ള തെരഞ്ഞെടുപ്പുകൾ എത്രയുംവേഗം നടത്തണമെന്ന് ഹൈ കോടതിയുടെ വിധിക്കെതിരെ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതു പരിഗണിച്ച സുപ്രീംകോടതി വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവിന് താൽക്കാലികവിരാമ ഉത്തരവ് നൽകിയത്. 2020 ലെ ഭേദഗതി പ്രകാരം 243 സീറ്റുകൾ നിർബന്ധിതമാക്കി 198 വാർഡുകളിലേക്ക് തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്താനാണ് ഡിസംബർ നാലിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവാണ് താൽക്കാലികമായി സുപ്രീം കോടതി മരവിപ്പിച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉത്തരവുണ്ടാകുന്നതു വരെ ഹൈക്കോടതി വിധിയെ നടപ്പാക്കരുതെന്ന് സുപ്രീം ചീഫ് ജസ്റ്റിസ്…

Read More

വനിതാ പോലീസ് ഓഫീസർ സുഹൃത്തിന്റെ വീട്ടിൽ ആത്മഹത്യചെയ്ത നിലയിൽ.

ബെംഗളൂരു: കോളാർ ജില്ലയിലെ മാളൂർ താലൂക്കിൽ മാസ്തി വില്ലേജിൽ നിന്നുമുള്ള 2014 കെ എസ് പി എസ് ബാച്ചിലെ പൊലീസ് ഓഫീസറും ഇപ്പോൾ കുറ്റാന്വേഷണ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ടുമായ ലക്ഷ്മി 33, ആണ് സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. ബെംഗളൂരു കൊനാനകുണ്ടെ താമസക്കാരിയായ ലക്ഷ്മി അന്നപൂർണേശ്വരി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിനായക ലേയൗട്ടിലെ സുഹൃത്തിന്റെ വീട്ടിൽ ബുധനാഴ്ച വൈകിട്ട് അത്താഴത്തിന് എത്തിയതായിരുന്നു. വൈകിട്ട് ഏകദേശം 7 മണിയോടെ സുഹൃത്തായ മനുവിന്റെ വീട്ടിലെത്തിയ ലക്ഷ്മി പത്തു മണിയോടുകൂടി അവിടുത്തെ ഒരു മുറിക്കകത്ത് കയറി അകത്തുനിന്ന് കുറ്റിയിട്ടു.…

Read More

പുതുവത്സരാഘോഷങ്ങൾ ലക്ഷ്യമിട്ട് ശേഖരിച്ച ഒരു കോടിയിലേറെ വിലവരുന്ന മയക്കുമരുന്നുമായി നാലുപേർ പിടിയിൽ.

ബെംഗളൂരു: കഴിഞ്ഞ ദിവസം പിടിയിലായ മയക്കുമരുന്ന് ശൃംഖലയുടെ നേതാവിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമയോചിതമായ ഇടപെടലുകൾ നടത്തിയ പോലീസിന് കണ്ടെടുക്കാൻ കഴിഞ്ഞത് മയക്കുമരുന്നിന്റെ വൻശേഖരം. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് പുതുവത്സരാഘോഷങ്ങൾക്ക് ലഹരി മരുന്നുകൾ എത്തിക്കാമെന്ന വാഗ്ദാനവുമായി മുൻകൂർ പണം കൈപ്പറ്റിയിരുന്നതായും വിതരണത്തിനായി ലഹരി മരുന്നുകൾ എത്തിക്കാൻ ഏർപ്പാട് ചെയ്തിട്ടുള്ളതായും വിവരം കിട്ടി. അതുപ്രകാരം പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് അന്തർസംസ്ഥാന സംഘാംഗങ്ങളുടെ സഹായത്തോടെ എത്തിച്ചതായിരുന്നു മയക്കുമരുന്നുകൾ. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം ഒരു കോടി പതിനഞ്ച് ലക്ഷം രൂപയോളം വില വരുമെന്നും കോളേജ് വിദ്യാർഥികൾ…

Read More

കോളേജ് പ്രവേശനം തേടിയെത്തിയ 19 കാരിയുടെ മരണം: സഹോദരന്റെ സുഹൃത്ത് പിടിയിൽ

ബെംഗളൂരു: ബംഗളൂരുവിലെ ഒരു എൻജിനീയറിങ് കോളേജിലേക്ക് പ്രവേശനം തേടിയെത്തിയ 19 കാരിയാണ് ഇന്നലെ രാവിലെ ആകസ്മികമായി മരണപ്പെട്ടത്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത് കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. ബലാൽസംഗ ശേഷമാണ് കൊല ചെയ്യപ്പെട്ടത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇതുമായി ബന്ധപ്പെട്ട് ബിദരഹള്ളി നിവാസിയായ 25 കാരനാണ് പോലീസ് പിടിയിലായത്. ഇയാൾ പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്താണ്. കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ഇയാളുടെ വീട്ടിലേക്ക് വരാൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. അതുപ്രകാരം സഹോദരന്റെ സുഹൃത്തും പരിചയക്കാരനും ആയ ഇയാളുടെ വീട്ടിൽ പുലർച്ചെ എത്തിയ പെൺകുട്ടിക്കാണ്…

Read More

ചിട്ടി ഇടപാടുകളിൽ തട്ടിപ്പ്: ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു: ചിട്ടി ഇടപാടുകാരുടെ പണവുമായി മുങ്ങിയ ദമ്പതികൾ പോലീസ് പിടിയിലായി. ഗിരിനഗർ ദത്തത്രേയ നിവാസിയായ ജ്ഞാനേഷ് 46, ഇയാളുടെ ഭാര്യ ലീലാവതി 42 എന്നിവരാണ് ഗംഗ നഗർ പോലീസിന്റെ പിടിയിലായത്. ഡ്രൈവർ കൂടിയായ ജ്ഞാനേഷും ഭാര്യയും ചേർന്ന് വർഷങ്ങളായി ചിട്ടി നടത്തിവരികയായിരുന്നു. ഇവരുമായി ഇടപാടു നടത്തിയിരുന്ന നൂറിലധികം പേരാണ്പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രാഥമിക അന്വേഷണത്തിൽ 106 പേരിൽനിന്ന് ഇവർ പണം പറ്റിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പണവുമായി മുങ്ങിയ ഇവർ നഗരത്തിനു പുറത്തുള്ള ബന്ധുവിന്റെവീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തോളമായി ഇവരുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ഇവരുടെ ഫോണുകൾ…

Read More

ട്യൂഷനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ അധ്യാപികയുടെ ഭർത്താവ് ലൈംഗികമായി പീഡിപ്പിച്ചു;അഭിമാന ക്ഷതമോർത്ത് പോലീസിൽ പരാതി നൽകാതെ കുടുംബം;അവസാനം അറസ്റ്റ്.

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ആലൂരിൽ സ്വകാര്യ ട്യൂഷൻ എത്തിയ വിദ്യാർഥിനിയാണ് അധ്യാപികയുടെ വീട്ടിൽ വച്ച് ബലാത്സംഗത്തിനിരയായത്. അധ്യാപികയുടെ ഭർത്താവ് രവി കിരണിനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. രവി കിരണിന്റെ ഭാര്യ വിദ്യാർഥികൾക്ക് സ്വകാര്യമായി വീട്ടിൽ വച്ച് ട്യൂഷൻ നൽകി വരികയായിരുന്നു. രണ്ടുമാസം മുൻപ് എസ്എസ്എൽസിക്ക് പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടി ട്യൂഷന് എത്തിയതായിരുന്നു. ഭാര്യ സ്ഥലത്തില്ലാതിരുന്ന ഒരു ദിവസം പഠനത്തിനായി പെൺകുട്ടി വീട്ടിലെത്തിയപ്പോൾ രവി കിരൺ കുട്ടിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. തിരികെ വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചെങ്കിലും അഭിമാന ക്ഷതവും…

Read More