ട്യൂഷനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ അധ്യാപികയുടെ ഭർത്താവ് ലൈംഗികമായി പീഡിപ്പിച്ചു;അഭിമാന ക്ഷതമോർത്ത് പോലീസിൽ പരാതി നൽകാതെ കുടുംബം;അവസാനം അറസ്റ്റ്.

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ആലൂരിൽ സ്വകാര്യ ട്യൂഷൻ എത്തിയ വിദ്യാർഥിനിയാണ് അധ്യാപികയുടെ വീട്ടിൽ വച്ച് ബലാത്സംഗത്തിനിരയായത്. അധ്യാപികയുടെ ഭർത്താവ് രവി കിരണിനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

രവി കിരണിന്റെ ഭാര്യ വിദ്യാർഥികൾക്ക് സ്വകാര്യമായി വീട്ടിൽ വച്ച് ട്യൂഷൻ നൽകി വരികയായിരുന്നു.

രണ്ടുമാസം മുൻപ് എസ്എസ്എൽസിക്ക് പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടി ട്യൂഷന് എത്തിയതായിരുന്നു.

ഭാര്യ സ്ഥലത്തില്ലാതിരുന്ന ഒരു ദിവസം പഠനത്തിനായി പെൺകുട്ടി വീട്ടിലെത്തിയപ്പോൾ രവി കിരൺ കുട്ടിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

തിരികെ വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചെങ്കിലും അഭിമാന ക്ഷതവും കളങ്കവും ഭയന്ന് സംഭവം മൂടി വയ്ക്കുകയായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം പ്രതി തന്നെ കൂട്ടുകാരുടെ ഇടയിൽ ഇതിനെക്കുറിച്ച് വീമ്പിളക്കി സംസാരിക്കുകയും അവർ പെൺകുട്ടിയുടെ അയൽവാസികളിൽ വാർത്ത എത്തിക്കുകയുമായിരുന്നു.

അയൽവാസികളിൽ നിന്നും വിവരമറിഞ്ഞ് മാതാപിതാക്കൾക്ക് മറ്റു മാർഗമൊന്നും ഇല്ലാതായതിനാൽ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പ്രതിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

സംഘം ചേർന്ന് ആക്രമിച്ചതിലും കവർച്ചയിലും ഇയാൾ മുമ്പ് ഉൾപ്പെട്ടിട്ടുണ്ടെന്നും കെങ്കേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
[masterslider id="10"]

Related posts