4 ദിവസത്തെ പണിമുടക്ക്;കോർപ്പറേഷനുകൾക്ക് നഷ്ടം 50 കോടി!

ബെംഗളൂരു : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ ആർ.ടി.സികൾ നടത്തിയ പണിമുടക്കിൽ കോർപ്പറേഷനുകൾക്ക് ഉണ്ടായത് വൻ നഷ്ടം.

50 കോടിയുടെ വരുമാന നഷ്ടമാണ് 4 ദിവസത്തെ പണിമുടക്ക് മൂലമുണ്ടായതായി കണക്കാക്കിയത്.

കർണാടക ആർ.ടി.സി.ക്ക് മാത്രം സർവ്വീസ് റദ്ദാക്കലിലൂടെ 21 കോടി രൂപ വരുമാന നഷ്ടമുണ്ടായി.

  പാസ്‌പോർട്ട് വേണ്ട, ഇനി മുഖം സ്‌കാൻ ചെയ്താൽ മതി; ഇന്ത്യയിൽ ആദ്യമായ ഈ നേട്ടം ബെംഗളൂരു വിമാനത്താവളത്തിന്; വിശദാംശങ്ങൾ

10 കോടിയാണ് ബി.എം.ടി.സിയുടെ വരുമാന നഷ്ടം.

സംസ്ഥാനത്ത് ആകെ 50 ഓളം ബസുകളാണ് കല്ലേറിൽ തകർന്നത് അതിൽ 20 ബി.എം.ടി.സി ബസുകളും ഉൾപ്പെടുന്നു.

കോവിഡ് കാരണം വൻ വരുമാന നഷ്ടം നേരിട്ടിരുന്ന കോർപ്പറേഷനുകൾക്ക് സമരം മറ്റൊരു തിരിച്ചടിയായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us