വനിതാ പോലീസ് ഓഫീസർ സുഹൃത്തിന്റെ വീട്ടിൽ ആത്മഹത്യചെയ്ത നിലയിൽ.

ബെംഗളൂരു: കോളാർ ജില്ലയിലെ മാളൂർ താലൂക്കിൽ മാസ്തി വില്ലേജിൽ നിന്നുമുള്ള 2014 കെ എസ് പി എസ് ബാച്ചിലെ പൊലീസ് ഓഫീസറും ഇപ്പോൾ കുറ്റാന്വേഷണ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ടുമായ ലക്ഷ്മി 33, ആണ് സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്.

ബെംഗളൂരു കൊനാനകുണ്ടെ താമസക്കാരിയായ ലക്ഷ്മി അന്നപൂർണേശ്വരി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിനായക ലേയൗട്ടിലെ സുഹൃത്തിന്റെ വീട്ടിൽ ബുധനാഴ്ച വൈകിട്ട് അത്താഴത്തിന് എത്തിയതായിരുന്നു.

  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം

വൈകിട്ട് ഏകദേശം 7 മണിയോടെ സുഹൃത്തായ മനുവിന്റെ വീട്ടിലെത്തിയ ലക്ഷ്മി പത്തു മണിയോടുകൂടി അവിടുത്തെ ഒരു മുറിക്കകത്ത് കയറി അകത്തുനിന്ന് കുറ്റിയിട്ടു.

കുറച്ചു നേരത്തിനു ശേഷം ലക്ഷ്മി പുറത്തേക്ക് വരാത്തതിനാൽ വിളിച്ചെങ്കിലും പ്രതികരണം ഇല്ലാതെ വന്നതിനാൽ മനു വാതിൽ പൊളിക്കുക യായിരുന്നു.

ഫാനിൽ തൂങ്ങിയ നിലയിൽ കണ്ട ലക്ഷ്മിയെ ഉടൻതന്നെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

അന്വേഷണത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളെയും സുഹൃത്ത് മനുവിനെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

എട്ടു വർഷം മുൻപ് വിവാഹിതയായിരുന്ന ലക്ഷ്മിക്ക് കുട്ടികളില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts