പോലീസ് ഐ ജി യുടെ പേരിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ശ്രമം

CYBER ONLINE CRIME

ബെംഗളൂരു: കർണാടക പോലീസ് ഇൻസ്പെക്ടർ ജനറൽ രൂപയുടെ പേരിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത്. ഐജി തന്നെയാണ് വിവരം സൈബർ ക്രൈം വിഭാഗത്തിനെ മേൽ നടപടികൾക്കായി അറിയിച്ചത്. ഐ ജി യുടെ ഫോട്ടോ പതിപ്പിച്ച ഫേസ്ബുക്കിലൂടെയാണ് തട്ടിപ്പിന് ശ്രമിച്ചത്. ‘സംഘലീന ശർമ ചൗധരി’ എന്ന പേരിൽ നിർമ്മിച്ച ഫേസ്ബുക്ക് പേജിലൂടെ താൻ ഒരു സർക്കാർ ഉദ്യോഗസ്ഥ ആണെന്നും പാവങ്ങൾക്ക് സഹായം നൽകുന്നതിനായി പണം സംഘടിപ്പിച്ചു വരികയാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഇത് ശ്രദ്ധയിൽപ്പെട്ട ഐ ജിയുടെ തന്നെ ചില സുഹൃത്തുക്കൾ ഐജിയെ തന്നെ വിവരമറിയിക്കുകയും ബന്ധപ്പെട്ട…

Read More

വാഹനങ്ങൾ വാടകയ്ക്കെടുത്ത് വിൽപ്പന നടത്തിയ അഞ്ചുപേർ പിടിയിൽ.

ബെംഗളൂരു: വാഹനങ്ങൾ വാടകയ്ക്കെടുത്ത് രജിസ്ട്രേഷൻ നമ്പറുകളും രേഖകളും മാറ്റി നിർമിച്ച ആവശ്യക്കാർക്ക് വിൽക്കുന്ന അഞ്ചംഗസംഘം കഴിഞ്ഞദിവസം യശ്വന്തപുര പോലീസിന്റെപിടിയിലായി. ബേളഗാവി സ്വദേശികളായ ആരിഫ് 26, കൗസ്തുഭ 32, സൈദ് ആർമൻ 23, സുലൈമാൻ പാഷ 23, ചന്ദ്ര ലേയൗട്ട് നിവാസിയായ തൗസീഫ് 26 എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് പോലീസ് ഒരു ആഡംബര കാറും 13 ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ബേളഗാവിയിൽ നിന്നും ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യവേ ഗിരീഷ് എന്ന വ്യക്തി ആരിഫ് നെയും കൗസ്തുഭന്നെയും യാത്രയ്ക്കിടയിൽ പരിചയപ്പെടാനിടയായി. ഉപയോഗിച്ച് വാഹനങ്ങൾ മറിച്ചു നിൽക്കുന്നവരാണ്…

Read More

നിശാനിയമം ഇന്നുമുതൽ;സമയപരിധികൾ പുനഃക്രമീകരിച്ചു.

ബെംഗളൂരു: മഹാമാരി വ്യാപനം ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായി ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ പൊതു പരിപാടികൾ ആയി നടത്തരുതെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. http://88t.8a2.myftpupload.com/archives/61358 ഇതിനുപുറമേ ജനുവരി രണ്ടുവരെ നിശാനിയമം നടപ്പിലാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ആയിരുന്നു സമയപരിധി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് രാത്രി 11 മണിമുതൽ രാവിലെ 5 മണി വരെ ആക്കുകയായിരുന്നു. ഇന്നുമുതൽ നിശാനിയമം പ്രാബല്യത്തിൽ ആയിരിക്കുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും സർക്കാർ വക്താവ് അഭ്യർത്ഥിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പാതിരാ കുർബാന നടത്തുന്നതിന് തടസ്സമില്ലെന്നും…

Read More

യു.കെ.യിൽ നിന്ന് എത്തിയ 2 പേർക്ക് കോവിഡ്! കൂടുതൽ നിയന്ത്രണങ്ങൾ…

ബെംഗളൂരു : ജനിതകമാറ്റം സംഭവിച്ച അതിവേഗം പടർന്നു പിടിക്കാൻ സാധ്യതയുള്ള കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവർ ആർ ടി പിസിആർ പരിശോധന വിമാനത്താവളത്തിൽ തന്നെ നടത്തണം. കഴിഞ്ഞദിവസം യുകെയിൽ നിന്നും ബെംഗളൂരുവിൽ എത്തിയ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് ജനിതകമാറ്റം സംഭവിച്ച വൈറസ് ആണോ എന്ന് കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്. വിമാനത്താവളങ്ങളിൽ കോവിഡിന്റെ മഹാമാരിയുടെ തുടക്കത്തിൽ ദൃദപരിശോധനകൾ നടത്തിയിരുന്നുവെങ്കിലും സമീപകാലത്തായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ തിരിച്ചുവരവിനെ തുടർന്ന് ഇത് പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ്…

Read More

വിവര സാങ്കേതിക മേഖലാ പരിഗണനയിൽ നിന്ന് ഭൂമി ഒഴിവാക്കിയതിൽ വിശദ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.

ബെംഗളൂരു : വിവരസാങ്കേതികമേഖലാ പരിഗണനയിൽ ഉൾപ്പെടുത്തിയിരുന്ന ബെലത്തൂർ, കാടുബിസിനഹള്ളി പ്രദേശങ്ങൾ ഒഴിവാക്കിയതിൽ അഴിമതി ആരോപിച്ച് 2006 ൽ രജിസ്റ്റർ ചെയ്ത കേസിൽ ലോകായുക്തയോട് വിശദ അന്വേഷണം നടത്താൻ പ്രത്യേക കോടതി 2013 ൽ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി യെദ്യൂരപ്പ സമർപ്പിച്ച ഹർജിയിലാണ് വിശദമായ പുനരന്വേഷണം നടത്തണമെന്ന ഹൈക്കോടതി വിധി. 2006 ൽ ഉപമുഖ്യമന്ത്രിയായിരുന്ന യദിയൂരപ്പ ഈ അഴിമതിയിൽ പങ്കാളിയാണെന്ന് കാണിച്ച് വാസുദേവ റെഡ്ഡിയും മറ്റ് കക്ഷികളും ചേർന്ന് 2013 ൽ ലോകായുക്ത പ്രത്യേക കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് തുടരന്വേഷണത്തിന് ആദ്യം…

Read More

മയക്കുമരുന്ന് ശൃംഖല: 43 കാരനായ ക്വാറി ഉടമ അറസ്റ്റിൽ.

ബെംഗളൂരു : സിനിമാ ലോകത്തെയും സമൂഹത്തിലെയും ഉന്നത വ്യക്തികൾ ഉൾപ്പെട്ട സൽക്കാര പരിപാടികളിൽ ലഹരി മരുന്ന് വിതരണം ചെയ്ത സംഘാംഗമായ വിനയകുമാർ ആണ് സിറ്റി ക്രൈംബ്രാഞ്ച് പോലീസിനെ പിടിയിലായത്. കുണിഗല്ലിൽ ക്വാറി നടത്തിവന്നിരുന്ന ഇദ്ദേഹം ആഭരണ വ്യാപാരി വൈഭവ് ജയിന്റെ അടുത്ത ആളുമാണ്. പോലീസ് രജിസ്റ്റർ ചെയ്ത പ്രാഥമിക വിവര പ്രകാരം പന്ത്രണ്ടാം പ്രതിയാണ് ഇദ്ദേഹം. സെപ്റ്റംബർ നാലിന് രജിസ്റ്റർ ചെയ്ത കേസിൽ സിനിമാനടി രാഗിണി ദ്വിവേദി ഉൾപ്പെട്ടപ്പോൾ മുതൽ ഇയാൾ ഒളിവിലായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി എം എം ഡിസംബർ 28 വരെ…

Read More

പാവപ്പെട്ട വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പാ ലഭ്യമാക്കാനുള്ള നടപടി എടുക്കണം: കർണാടക ഹൈക്കോടതി.

ബെംഗളൂരു : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് തുടർ പഠന ആവശ്യങ്ങൾക്കായി 2018 ൽ കേന്ദ്ര സർക്കാർ നടപ്പിൽ വരുത്തിയ പലിശ സബ്സിഡി പദ്ധതിപ്രകാരം വായ്പാ സൗകര്യം ലഭ്യമാക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ നടപടിയെടുക്കണമെന്ന് കർണാടക ഹൈക്കോടതി. സാമ്പത്തിക പരിമിതികൾ മൂലം ഒരു വിദ്യാർത്ഥിക്കും തുടർവിദ്യാഭ്യാസം നഷ്ടമാകുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഡോക്ടർ റാം മനോഹർ ലോഹിയ ചിന്തന സമിതി സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണ് കോടതി ഡിവിഷൻബെഞ്ച് ഇത് വ്യക്തമാക്കിയത്. എല്ലാ സർക്കാർ അർദ്ധസർക്കാർ ബാങ്കുകളും ഈ ആനുകൂല്യം നടപ്പിലാക്കിയിട്ടുള്ളതാണെന്നും മാതാപിതാക്കളുടെ…

Read More

കൃഷ്ണഗിരിയിൽ ഉണ്ടായ റോഡപകടത്തിൽ കർണാടകയിൽ നിന്നുള്ള അഞ്ച് സ്ത്രീകൾ മരണമടഞ്ഞു.

രാമനഗര ജില്ലയിലെ ചന്ദ്ര വില്ലേജിൽ കോറലുലുവിൽ നിന്നുള്ള 25ഓളം വരുന്ന സ്ത്രീ യാത്രക്കാർ തമിഴ്നാട് അഞ്ചെട്ടി ശിവക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി ട്രാക്ടറിൽ ഘടിപ്പിച്ച പിൻ വാഹനത്തിൽ യാത്ര ചെയ്യവേ റോഡരികിലെ കുഴിയിലേക്ക് കീഴ്മേൽ മറിഞ്ഞാണ് അപകടമുണ്ടായത്. ട്രാക്ടറിന്റെ ആക്സിൽ ഒടിഞ്ഞതാണ് അപകടകാരണമെന്ന് കരുതുന്നു. മുല്ലമ്മ 80, ഒസബമ്മ 80, ഗൗരമ്മ 60, പുട്ടലിങ്കമ്മ 60, മംഗലമ്മ 25 എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ അഞ്ചടിയിലും ഹോസൂരി ലു മുള്ള ഗവൺമെന്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Read More

“വീട്ടിലിരുന്ന് ജോലി ചെയ്യാം”: തട്ടിപ്പിൽ പെട്ട് പണം നഷ്ടപ്പെട്ടവർ നിരവധി.

ബെംഗളൂരു : മഹാമാരിയുടെ പശ്ചാത്തലത്തിൽ വിവരസാങ്കേതികവിദ്യാടിസ്ഥാനത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന അവസ്ഥ നിലനിൽക്കേ, ഇത് മുതലെടുത്താണ് പുതിയ വിവരസാങ്കേതികവിദ്യാതട്ടിപ്പ്. വീട്ടിലിരുന്ന് ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കാം എന്ന പരസ്യത്തിൽ കുടുങ്ങിയാണ് നിരവധി പേർക്ക് പണം നഷ്ടമായത്. ഏറ്റവും പുതിയതായി പോലീസിനു ലഭിച്ച പരാതിയിൽ 28 ലക്ഷത്തോളം രൂപയാണ് ഇപ്രകാരം തട്ടിയെടുത്തത് എന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് ബന്ധപ്പെട്ട പോലീസ് അധികാരികൾ വ്യക്തമാക്കുന്നു. വീട്ടിൽ ഇരുന്ന് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ജോലിക്കു വേണ്ടിയുള്ള അന്വേഷണം നിരവധി പേരെയാണ് സാമ്പത്തിക നഷ്ടത്തിൽ എത്തിച്ചത്. ബെംഗളൂരു നിവാസിയായ ഒരു…

Read More

ദന്ത ചികിത്സാ പിഴവ്;60,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്.

ബെംഗളൂരു : ദന്ത ചികിത്സയിൽ പിഴവ് ഉണ്ടാക്കിയതിന് മൂന്നു വർഷം മുൻപ് തുടങ്ങിയ നിയമപോരാട്ടം ഇപ്പോൾ ആണ് ഫലം കണ്ടത്. ബെംഗളൂരു ബെനശങ്കരി തേഡ്സ്റ്റേജ് താമസക്കാരിയായ ഫാത്തിമ 34, പല്ലു വേദനയെത്തുടർന്ന് അടുത്തുള്ള പ്രൈവറ്റ് ക്ലിനികിൽ 2017 ജൂലൈയിലാണ് ചികിത്സ തേടിയെത്തിയത്. പ്രാഥമിക ചികിത്സ നടത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ നീരും അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് പരിഹാര മരുന്നുകൾ നൽകിയെങ്കിലും ഫലം കാണാതെ വന്നു. തുടർന്ന് ഫാത്തിമ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ദന്ത വിഭാഗത്തെ സമീപിച്ചു. അവിടെ സ്കാനിംഗ് നടത്തിയപ്പോൾ ചികിത്സാപിഴവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന്…

Read More