ബെംഗളൂരു: ഓട്ടോറിക്ഷയിൽ യാത്ര ചെയ്തതിന് കൂലിയായി 50 രൂപ ചോദിച്ചപ്പോൾ 100 രൂപ എടുത്തു കൊടുത്തതിൽ സംശയംതോന്നിയ ഓട്ടോ ഡ്രൈവർ യാത്രക്കാരനെയും കൂട്ടി നേരെ പോയത് വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷനിലേക്ക്. പോലീസിനെ വിവരം ധരിപ്പിച്ചപ്പോൾ വിശദമായ ചോദ്യം ചെയ്യലിലൂടെ സംഘത്തിലെ മറ്റ് രണ്ടുപേർ കൂടി പിടിയിലാവുകയായിരുന്നു. മുഹമ്മദ് ഇമ്രാൻ അഥവാ ഗുലു 32, ഉസ്മാൻ ഖാൻ 31, ജമാൽ അക്ത്ർ38, എന്നിവരാണ് വിൽസൺ ഗാർഡൻ പോലീസ് പിടിയിലായത്. കുറ്റം സമ്മതിച്ച് ഇവരുടെ മുറികൾ പരിശോധിച്ച പോലീസ് ഭാഗികമായും പൂർണമായും പ്രിന്റ് ചെയ്ത നിലയിലുള്ള…
Read MoreAuthor: തെക്കിനേഴൻ
സുരക്ഷിത നഗര പദ്ധതി: പരസ്പരം ചെളി വാരിയെറിഞ്ഞ് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ.
ബെംഗളൂരു. കേന്ദ്ര സർക്കാരിന്റെ നിർഭയ സാമ്പത്തിക സഹായ പദ്ധതിയുടെ പിൻബലത്തോടെ നഗരത്തിൽ ആകമാനം 7500 ഓളം സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്ന 620 കോടിയുടെ പദ്ധതിയിലാണ് ഉദ്യോഗസ്ഥർ തമ്മിലുള്ള വാക്ക് പോര് രൂക്ഷമാകുന്നത്. പദ്ധതിയുടെ പ്രവർത്തനങ്ങളിൽ സുതാര്യത ഇല്ലെന്നും സ്ഥാപിത താൽപര്യത്തോടെയുള്ള ലക്ഷ്യംവച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ആണ് പ്രധാനമായ ആരോപണം. പോലീസ് അഡീഷണൽ കമ്മീഷണർ അഡ്മിനിസ്ട്രേഷൻ വിഭാഗം ശ്രീ ഹേമന്ത് നിമ്പാൽക്കറും പോലീസ് ഇൻസ്പെക്ടർ ജനറൽ ( ഹോം സെക്രട്ടറി) ശ്രീമതി ഡി രൂപയും തമ്മിലാണ് പരസ്യമായ അഭിപ്രായവ്യത്യാസം ഉടലെടുത്തിരിക്കുന്നത്. പ്രവർത്തനങ്ങളിൽ സുതാര്യത കുറവുണ്ടെന്ന ശ്രീമതി…
Read Moreബസ് നിരക്ക് കുറയ്ക്കാൻ തയ്യാറെടുത്ത് ബി.എം.ടി.സി; കൂടുതൽ ബസ്സുകളും നിരത്തിലിറക്കും.
ബെംഗളൂരു: രാജ്യത്തെ ഏറ്റവും കൂടുതൽ ശീതീകരിച്ച ബസുകൾ നിരത്തിലിറക്കി ശ്രദ്ധനേടിയ ബാംഗ്ലൂർ മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) നിലവിലുള്ള യാത്രാ നിരക്കുകൾ കുറയ്ക്കാൻ ആലോചിക്കുന്നു. 860 ശീതീകരിച്ച ബസുകളാണ് നഗരത്തിൽ സർവീസുകൾ നടത്തിയിരുന്നത്. അതിൽ 70 ബസുകൾ മാത്രമാണ് ഇപ്പോൾ നിരത്തിൽ ഇറങ്ങിയിട്ടുള്ളത്. ഇതിൽ തന്നെ 54 ബസ്സുകൾ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഉള്ളതാണ്. ബി എം ടി സി യുടെ ആകെവരുമാനത്തിലെ സിംഹഭാഗവും ശീതീകരിച്ച ബസുകളിൽ നിന്ന് ആയിരുന്നെന്നും മഹാമാരിയുടെ വ്യാപനം ഇത് തകിടം മറിച്ചു എന്നും ബി എം ടി സി യുടെ…
Read Moreപ്രായം വെറുമൊരു”അക്കം”മാത്രം: നൂറ്റിമൂന്നാം വയസ്സിൽ കോവിഡ് രോഗമുക്തി.
ബെംഗളൂരു: ഒമ്പത് ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ കോവിഡ്-19 ൽ നിന്നും രോഗമുക്തി നേടിയ 103 വയസ്സുകാരൻ വെള്ളിയാഴ്ച ആശുപത്രിയിൽ നിന്നും വിടുതൽനേടി. ഇതോടെ രോഗം മുക്തിനേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിത്വങ്ങളിൽ ഒരാളായി അദ്ദേഹം. നേരിയ പനിയും ചെറിയതോതിലുള്ള ചുമയും ശ്വാസതടസ്സവും ആയി കഴിഞ്ഞ ഡിസംബർ 16ന് ആയിരുന്നു ഇദ്ദേഹത്തെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഡിസംബർ 10 നോട് അടുപ്പിച്ച് രോഗബാധ ഉണ്ടായെങ്കിലും പ്രായാധിക്യം മാനിച്ച് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്ന് അടുത്ത ബന്ധു അറിയിച്ചു.…
Read Moreസന്ദർശകർക്ക് വനാന്തര യാത്രാ – താമസ സൗകര്യവുമായി ബന്നാർഘട്ട നാഷണൽ പാർക്ക്.
ബെംഗളൂരു: കർണാടക വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജംഗിൾ ലോഡ്ജ് കളുടെയും റിസോർട്ടുകളുടെയും സഹകരണത്തോടെ വനാന്തര യാത്ര-താമസ സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറെടുക്കുന്നു. 2021ജനുവരി മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഘട്ടംഘട്ടമായി പ്രവർത്തനം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവിൽ ഇത്തരം സൗകര്യങ്ങളുള്ള നാഗരഹോളെ കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ വിനോദസഞ്ചാരികളുടെ തിരക്ക് ലഘൂകരിക്കുന്നതിനൊപ്പം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ മാത്രം ദൂരെയുള്ള വന ഭംഗികൾ ആസ്വദിക്കാൻ ബെംഗളൂരു നിവാസികളെ സഹായിക്കാൻ കൂടി ഉദ്ദേശിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനുവേണ്ടിയുള്ള പ്രാഥമിക നടപടികൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട് എന്നും അതിന്റെ അടിസ്ഥാനത്തിൽ യാത്രാസൗകര്യങ്ങൾ പ്രവർത്തന സജ്ജമാക്കാൻ പ്രിൻസിപ്പൽ…
Read Moreകുട്ടികൾ തമ്മിലുള്ള വഴക്ക് കലാശിച്ചത് കൊലപാതകത്തിൽ.
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികൾ തമ്മിലുള്ള നിസ്സാരമായ വാക്കുതർക്കമാണ് വെള്ളിയാഴ്ച രാത്രി മൈസൂരു റോഡ് നയന്തന ഹള്ളി, പന്തരപാളയത്തിൽ ഒരു കുട്ടിയുടെ കൊലപാതകത്തിൽ അവസാനിച്ചത്. രാത്രി 9 മണിയോടുകൂടി കുട്ടികൾ തമ്മിലുണ്ടായ തർക്കം മൂർച്ചയുള്ള ഏതോ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിൽ എത്തുകയായിരുന്നു. രണ്ടു കുട്ടികൾ ചേർന്ന് മൂന്നാമനെ ആക്രമിച്ചു എന്നാണ് പോലീസ് ഭാഷ്യം. ആക്രമണത്തിൽ പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു എന്നാണ് പോലീസ് അറിയിച്ചത്. കുട്ടികൾ ഒരുമിച്ച് പല ജോലികളും ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. അതുപ്രകാരം ജോലി ചെയ്തു കിട്ടിയ തുക പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള…
Read Moreപൊതു ആഘോഷങ്ങളില്ലാതെ കടന്നുപോയ ക്രിസ്തുമസ്.
ബെംഗളൂരു: രാത്രികാല നിരോധനാജ്ഞ പിൻവലിച്ചിരുന്നു എങ്കിലും ബഹുഭൂരിപക്ഷം വിശ്വാസികളും പാതിരാകുർബാനകൾ ഒഴിവാക്കിയാണ് ക്രിസ്തുമസ് ആഘോഷിച്ചത്. പതിവ് കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി പൊതുവായ ആഘോഷപരിപാടികളും ചടങ്ങുകളും ഒന്നുമുണ്ടായില്ല. വിശ്വാസികൾ വെള്ളിയാഴ്ച രാവിലെ പള്ളികളിൽ എത്തുന്നത് കണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്താനുള്ള സന്നദ്ധസേവകർ നിലയുറപ്പിച്ചത് പ്രത്യേക കാഴ്ചയായി. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് പതിവിൽ കൂടുതൽ വിശ്വാസികൾ പള്ളികളിൽ എത്തിയെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിപുലമായ ആഘോഷ ചടങ്ങുകൾ ഒഴിവാക്കിയത് ശ്രദ്ധേയമായി.
Read Moreബെംഗളൂരു കലാപം;17 എസ്.ഡി.പി.ഐ.പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
ബെംഗളൂരു :ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിൽ ആയി നടന്ന കലാപത്തിൽ ഉൾപ്പെട്ട 17 എസ്.ഡി.പി.ഐ. പ്രവർത്തകരാണ് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റിലായിരിക്കുന്നത്. കലാപത്തിനിടയിൽ കോണ്‍ഗ്രസ് എംഎൽഎ യുടെ വീട് തീവെച്ച് നശിപ്പിക്കുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. എസ്.ഡി.പി.ഐ. ബെംഗളൂരു ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷെരീഫ് കെ ജി ഹള്ളി വാർഡ് പ്രസിഡന്റ് ഇമ്രാൻ അഹമ്മദ് തുടങ്ങിയവരാണ് പൊലീസ് വെടിവെപ്പിൽ കലാശിച്ച കലാപത്തിന് ഗൂഢാലോചന നടത്തിയതെന്നും നേതൃത്വം നൽകിയതെന്നും എൻഐഎ അറിയിക്കുന്നു. കലാപത്തിന് ആഹ്വാനവും നേതൃത്വവും…
Read More“കോവിഡ് 19 ന് നടുവിലെ പ്രതീക്ഷ”: ഒരു വേറിട്ട സന്ദേശവുമായി ക്രിസ്തുമസ് ആഘോഷം.
ബെംഗളൂരു: മഹാമാരി സമ്മാനിച്ച ആശങ്കകൾക്കും അസ്വസ്ഥതകൾക്കും നടുവിൽ ക്രിസ്തുമസ് സന്ദേശത്തിന് ആവേശം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ സന്ദേശവുമായി ഒരു പള്ളിയുടെ യുവജനവിഭാഗം. കോവിഡ് 19 നുള്ളിലെ പ്രതീക്ഷ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഇവർ പുൽക്കൂട് നിർമ്മിച്ചിരിക്കുന്നത്. ബെംഗളൂരു ഈസ്റ്റ് മാർത്തോമാ യുവജന സഖ്യത്തിന്റെ സന്നദ്ധ പ്രവർത്തകരാണ് ആനുകാലിക പ്രാധാന്യമുള്ള ക്രിസ്മസ് സന്ദേശവുമായി ശ്രദ്ധ ആകർഷിച്ചതും കയ്യടി നേടിയതും. ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷവും ഈ സന്ദേശവും മഹാമാരി വരുതിയിലാക്കാൻ അനസ്യൂതം പ്രവർത്തിച്ചുവരുന്ന ആശുപത്രികളിലെയും പോലീസ് സ്റ്റേഷനുകളിലെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലെയും എല്ലാ മുൻനിര…
Read Moreമഹാമാരിയുടെ ജനിതകമാറ്റം: സ്കൂളുകൾ തുറക്കാൻ ഉള്ള ഉത്തരവ് പുനഃപരിശോധനയ്ക്ക് സർക്കാർ.
ബെംഗളൂരു: ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ അതിതീവ്ര വ്യാപന ശേഷി പരിഗണിച്ച് ജനുവരി 4 മുതൽ മുതിർന്ന ക്ലാസുകളിലേക്കുള്ള പഠനത്തിനായി പൂർണ്ണമായും തുറന്നു പ്രവർത്തിക്കാൻ സ്കൂളുകളെയും കോളേജുകളെയും അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുനഃപരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ സുധാകർ. പത്തിലും 12 ലും പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ക്ലാസുകളും കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ക്ലാസുകളാണ് കോവിഡ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നടത്താൻ മുൻ ഉത്തരവ് പ്രകാരം അനുവാദം നൽകിയിരുന്നത്. ഡിസംബർ അവസാനം വരെ ഈ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാകുമെന്നും, പുതിയതായി രൂപപ്പെട്ടുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ ഉണ്ടാകേണ്ടത് ഉണ്ടോ എന്ന്…
Read More