കുട്ടികൾ തമ്മിലുള്ള വഴക്ക് കലാശിച്ചത് കൊലപാതകത്തിൽ.

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികൾ തമ്മിലുള്ള നിസ്സാരമായ വാക്കുതർക്കമാണ് വെള്ളിയാഴ്ച രാത്രി മൈസൂരു റോഡ് നയന്തന ഹള്ളി, പന്തരപാളയത്തിൽ ഒരു കുട്ടിയുടെ കൊലപാതകത്തിൽ അവസാനിച്ചത്.

രാത്രി 9 മണിയോടുകൂടി കുട്ടികൾ തമ്മിലുണ്ടായ തർക്കം മൂർച്ചയുള്ള ഏതോ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിൽ എത്തുകയായിരുന്നു.

രണ്ടു കുട്ടികൾ ചേർന്ന് മൂന്നാമനെ ആക്രമിച്ചു എന്നാണ് പോലീസ് ഭാഷ്യം.

  ശ്രീലങ്കയിൽ നിന്ന് നീന്തി ഇന്ത്യയിലേക്ക്; രാമസേതു പാതയിലൂടെ ചരിത്രം കുറിച്ച് ബെംഗളൂരു ദമ്പതികൾ

ആക്രമണത്തിൽ പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു എന്നാണ് പോലീസ് അറിയിച്ചത്.
കുട്ടികൾ ഒരുമിച്ച് പല ജോലികളും ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്.

അതുപ്രകാരം ജോലി ചെയ്തു കിട്ടിയ തുക പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് വഴക്കിലും കൊലപാതകത്തിലും അവസാനിച്ചത് എന്ന് പോലീസ് പറഞ്ഞു.

പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts