ബെംഗളൂരു: കർണാടക വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജംഗിൾ ലോഡ്ജ് കളുടെയും റിസോർട്ടുകളുടെയും സഹകരണത്തോടെ വനാന്തര യാത്ര-താമസ സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറെടുക്കുന്നു.
2021ജനുവരി മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഘട്ടംഘട്ടമായി പ്രവർത്തനം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
നിലവിൽ ഇത്തരം സൗകര്യങ്ങളുള്ള നാഗരഹോളെ കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ വിനോദസഞ്ചാരികളുടെ തിരക്ക് ലഘൂകരിക്കുന്നതിനൊപ്പം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ മാത്രം ദൂരെയുള്ള വന ഭംഗികൾ ആസ്വദിക്കാൻ ബെംഗളൂരു നിവാസികളെ സഹായിക്കാൻ കൂടി ഉദ്ദേശിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇതിനുവേണ്ടിയുള്ള പ്രാഥമിക നടപടികൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട് എന്നും അതിന്റെ അടിസ്ഥാനത്തിൽ യാത്രാസൗകര്യങ്ങൾ പ്രവർത്തന സജ്ജമാക്കാൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും വൈൽഡ് ലൈഫ് വാർഡനുമായ അജയ് മിശ്ര ബെംഗളൂരു സർക്കിൾ ഫോറസ്റ്റ് കൺസർവേറ്റർക്ക് നിർദേശം നൽകി കഴിഞ്ഞു.
വനത്തെയും പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെയും പരിചയപ്പെടുത്തുന്നതോടൊപ്പം വന്യമൃഗങ്ങളെ കാണുന്നതിനേക്കാൾ ഉപരി കാവേരി വന്യജീവി സങ്കേതവും ആയി ബന്ധിപ്പിച്ചിട്ടുള്ളതുകൊണ്ട് സന്ദർശകർക്ക് ഈ പ്രദേശത്തെ വൈവിധ്യത്തെ കുറിച്ച് പഠിക്കാനും കഴിയുമെന്ന് മിശ്ര പറയുന്നു.
പദ്ധതി നടപ്പിലാക്കുന്നത് വഴി സന്ദർശകർക്ക് ഇത്ഒരു പുതിയ അനുഭവം ആയിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.