ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ കള്ളനോട്ട് നിർമ്മാണ സംഘം പിടിയിൽ:

ബെംഗളൂരു: ഓട്ടോറിക്ഷയിൽ യാത്ര ചെയ്തതിന് കൂലിയായി 50 രൂപ ചോദിച്ചപ്പോൾ 100 രൂപ എടുത്തു കൊടുത്തതിൽ സംശയംതോന്നിയ ഓട്ടോ ഡ്രൈവർ യാത്രക്കാരനെയും കൂട്ടി നേരെ പോയത് വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷനിലേക്ക്. പോലീസിനെ വിവരം ധരിപ്പിച്ചപ്പോൾ വിശദമായ ചോദ്യം ചെയ്യലിലൂടെ സംഘത്തിലെ മറ്റ് രണ്ടുപേർ കൂടി പിടിയിലാവുകയായിരുന്നു.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

മുഹമ്മദ് ഇമ്രാൻ അഥവാ ഗുലു 32, ഉസ്മാൻ ഖാൻ 31, ജമാൽ അക്ത്ർ38, എന്നിവരാണ് വിൽസൺ ഗാർഡൻ പോലീസ് പിടിയിലായത്.

കുറ്റം സമ്മതിച്ച് ഇവരുടെ മുറികൾ പരിശോധിച്ച പോലീസ് ഭാഗികമായും പൂർണമായും പ്രിന്റ് ചെയ്ത നിലയിലുള്ള 100 രൂപ നോട്ടുകളും പ്രിന്ററും കണ്ടെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts