റിട്ടയേഡ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ തൂങ്ങി മരിച്ച നിലയിൽ.

ബെംഗളൂരു: വിജയനഗർ വിനായക ലേഔട്ട് നിവാസിയും റിട്ടേഡ് അസിസ്റ്റന്റ് പോലീസ് കമ്മീഷണറും ആയ ഹനുമന്തപ്പ 69 ആണ് സ്വവസതിയിൽ കിടപ്പുമുറിയിൽ ഞായറാഴ്ച തൂങ്ങിമരിച്ചത്. വീട്ടുകാർ പല പ്രാവശ്യം കതകിൽ തട്ടി വിളിച്ചെങ്കിലും അകത്തു നിന്ന് പ്രതികരണം ഉണ്ടാകാതിരുന്നതിനെ തുടർന്ന് വീട്ടുകാർ വാതിൽ പൊളിക്കുകയായിരുന്നു.

മരിക്കുന്നതിനു തൊട്ടു മുൻപ് അദ്ദേഹം ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ കുറിപ്പുകൾ ഒന്നും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല എന്ന് പോലീസ് അറിയിച്ചു.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

ഹനുമന്തപ്പയുടെ മകൾ പോലീസിന് നൽകിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന് മാരകമായ എന്തോ അസുഖം ഉണ്ടായിരുന്നുവെന്നും അതിൽ അദ്ദേഹം മാനസിക വിഷമത്തിലായിരുന്നു എന്നും അറിയിച്ചിട്ടുണ്ട്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
[masterslider id="10"]

Related posts