അധികൃതർ അറിയാതെ നഗരത്തിൽ ആയിരക്കണക്കിന് അനധികൃത ശുദ്ധജല കണക്ഷനുകൾ

ബെംഗളൂരു: ശുദ്ധജല വിതരണ ശൃംഖലയിലും ഡ്രെയിനേജ് സംവിധാനങ്ങളിലും “ചോർച്ച” ഉണ്ടോയെന്ന് കണ്ടു പിടിക്കുന്നതിനായി സമീപകാലത്ത് ബെംഗളൂരു ജല-മലിനജല വിതരണ ബോർഡ് (ബി ഡബ്ല്യു എസ് എസ് ബി) നടത്തിയ സർവേയിൽ ആയിരക്കണക്കിന് അനധികൃത കണക്ഷനുകൾ കണ്ടെത്തി.

പ്രവർത്തന ചെലവ് ക്രമാതീതമായി വർദ്ധിക്കുകയും വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ നിയമവിരുദ്ധമായ കണക്ഷനുകൾ ജലവിഭവ ചോർച്ചയും വൻ സാമ്പത്തിക നഷ്ടവും ആണ് ഉണ്ടാക്കിയിരിക്കുന്നത്.

ബൃഹത് ബെംഗളൂരു മഹാ നഗരപാലിക പ്രദേശങ്ങളിലും പുതുതായി ചേർക്കപ്പെട്ട സ്ഥലങ്ങളിലും ആണ് വൻക്രമക്കേട് നടന്നിരിക്കുന്നത് എന്ന് ഒരു മാസം നീണ്ടു നിന്ന സർവ്വേ വെളിപ്പെടുത്തുന്നു.

ഇതുവരെ ലഭിച്ചിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിൽ 22,468 ശുദ്ധജല കണക്ഷനുകളും 36000 ൽ പരം ഗൂഗിൾ ഗർഭ ഡ്രെയിനേജ് കണക്ഷനുകളും ആണ് അനധികൃതമായി നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

നിരവധി വീടുകൾ ഉൾപ്പെട്ട കെട്ടിട സമുച്ചയങ്ങളും പേയിങ്ങ് ഗസ്റ്റ് ഹോസ്റ്റലുകളും വ്യവസായ സ്ഥാപനങ്ങളും ആണ് ഇത്തരത്തിൽ കണക്ഷനുകൾ സംഘടിപ്പിച്ചിട്ടുള്ളത്.

അനധികൃതമായി സമ്പാദിച്ച കണക്ഷനുകൾക്ക് പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടെങ്കിലും അതിൽ നിന്ന് ഒഴിവാക്കി നേടിയ കണക്ഷനുകൾ നിയമപരമായി മാറ്റാനുള്ള അവസരം നൽകാനാണ് ബി ഡബ്ല്യു എസ് എസ് ബി അധികൃതർ ഇപ്പോൾ ശ്രമിച്ചു വരുന്നത്.

ഈ അവസരം വിനിയോഗിക്കാൻ വളരെ കുറച്ചുപേർ മാത്രമാണ് മുന്നോട്ടു വന്നിട്ടുള്ളത് എന്നും ജനുവരി മാസാവസാനതിനുള്ളിൽ നിയമാനുസൃതമായി മാറ്റാത്ത പക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us