മഹാമാരിയുടെ ജനിതകമാറ്റം: സ്കൂളുകൾ തുറക്കാൻ ഉള്ള ഉത്തരവ് പുനഃപരിശോധനയ്ക്ക് സർക്കാർ.

ബെംഗളൂരു: ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ അതിതീവ്ര വ്യാപന ശേഷി പരിഗണിച്ച് ജനുവരി 4 മുതൽ മുതിർന്ന ക്ലാസുകളിലേക്കുള്ള പഠനത്തിനായി പൂർണ്ണമായും തുറന്നു പ്രവർത്തിക്കാൻ സ്കൂളുകളെയും കോളേജുകളെയും അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുനഃപരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ സുധാകർ.

പത്തിലും 12 ലും പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ക്ലാസുകളും കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ക്ലാസുകളാണ് കോവിഡ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നടത്താൻ മുൻ ഉത്തരവ് പ്രകാരം അനുവാദം നൽകിയിരുന്നത്.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

ഡിസംബർ അവസാനം വരെ ഈ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാകുമെന്നും, പുതിയതായി രൂപപ്പെട്ടുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ ഉണ്ടാകേണ്ടത് ഉണ്ടോ എന്ന് പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

പ്രത്യേക സാഹചര്യങ്ങൾ രൂപപ്പെടുന്നില്ല എങ്കിൽ പഴയ ഉത്തരവ് പ്രകാരം സ്കൂളുകൾക്കും കോളേജുകൾക്കും തുറന്നു പ്രവർത്തിക്കാം എന്നും അദ്ദേഹം വെളിപ്പെടുത്തി.

എന്നാൽ ഈ ഉത്തരവ് തിരുത്തേണ്ടത് ഉണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും മുൻ ഉത്തരവുപ്രകാരം പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ പുനപരിശോധിക്കും എന്നുമാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
[masterslider id="10"]

Related posts