“കോവിഡ് 19 ന് നടുവിലെ പ്രതീക്ഷ”: ഒരു വേറിട്ട സന്ദേശവുമായി ക്രിസ്തുമസ് ആഘോഷം.

ബെംഗളൂരു: മഹാമാരി സമ്മാനിച്ച ആശങ്കകൾക്കും അസ്വസ്ഥതകൾക്കും നടുവിൽ ക്രിസ്തുമസ് സന്ദേശത്തിന് ആവേശം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ സന്ദേശവുമായി ഒരു പള്ളിയുടെ യുവജനവിഭാഗം.

കോവിഡ് 19 നുള്ളിലെ പ്രതീക്ഷ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഇവർ പുൽക്കൂട് നിർമ്മിച്ചിരിക്കുന്നത്.

ബെംഗളൂരു ഈസ്റ്റ് മാർത്തോമാ യുവജന സഖ്യത്തിന്റെ സന്നദ്ധ പ്രവർത്തകരാണ് ആനുകാലിക പ്രാധാന്യമുള്ള ക്രിസ്മസ് സന്ദേശവുമായി ശ്രദ്ധ ആകർഷിച്ചതും കയ്യടി നേടിയതും.

ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷവും ഈ സന്ദേശവും മഹാമാരി വരുതിയിലാക്കാൻ അനസ്യൂതം പ്രവർത്തിച്ചുവരുന്ന ആശുപത്രികളിലെയും പോലീസ് സ്റ്റേഷനുകളിലെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലെയും എല്ലാ മുൻനിര സന്നദ്ധ ഭടന്മാർക്കും സമർപ്പിക്കുന്നു എന്ന് അവർ പറയുന്നു.

പകർച്ചവ്യാധികളെ മറികടന്ന് ഒരു നല്ല പുതുവർഷത്തിനായി കാത്തിരിക്കുന്ന എല്ലാവർക്കും ഉന്മേഷ് ദായകമായ മനോഭാവത്തെ പ്രതിനിധീകരിക്കുന്ന തരത്തിലാണ് പുൽക്കൂടും അതിൽ ആലേഖനം ചെയ്ത സന്ദേശവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us