വയനാട് ജില്ലയില്‍ ഇന്ന് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ യു.ഡി.എഫും ബി.ജെ.പിയും ഇന്ന് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. ആദിവാസി ബാലനെ കുത്തിക്കൊന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്.

മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണെന്നും അക്രമകാരികളായ ആനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

മുതുമല പുലിയാരം കാട്ടുനായ്ക കോളനിയിലെ ചന്ദ്രന്‍റെ മകന്‍ മഹേഷിനെയാണ് കാട്ടാന കുത്തിക്കൊന്നത്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ബത്തേരി, പൊന്‍കുഴിയിലുള്ള ബന്ധുവീട്ടില്‍ വിരുന്നു വന്നതായിരുന്നു മഹേഷ്.

ഇന്നലെ പുലര്‍ച്ചെ കോളനിക്ക് 150 മീറ്റര്‍ അകലെ വച്ചാണ് കാട്ടാന കുട്ടിയെ കുത്തുക്കൊന്നത്. മൃതദേഹം സ്ഥലത്ത് നിന്ന് നീക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതു കാരണം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് എത്തിക്കുന്നതിനും വൈകി. മോര്‍ച്ചറിയില്‍ എത്തിയ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാജനെ പ്രവര്‍ത്തകര്‍ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
[masterslider id="10"]

Related posts