ബെംഗളൂരു : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് തുടർ പഠന ആവശ്യങ്ങൾക്കായി 2018 ൽ കേന്ദ്ര സർക്കാർ നടപ്പിൽ വരുത്തിയ പലിശ സബ്സിഡി പദ്ധതിപ്രകാരം വായ്പാ സൗകര്യം ലഭ്യമാക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ നടപടിയെടുക്കണമെന്ന് കർണാടക ഹൈക്കോടതി.
സാമ്പത്തിക പരിമിതികൾ മൂലം ഒരു വിദ്യാർത്ഥിക്കും തുടർവിദ്യാഭ്യാസം നഷ്ടമാകുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഡോക്ടർ റാം മനോഹർ ലോഹിയ ചിന്തന സമിതി സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണ് കോടതി ഡിവിഷൻബെഞ്ച് ഇത് വ്യക്തമാക്കിയത്.
എല്ലാ സർക്കാർ അർദ്ധസർക്കാർ ബാങ്കുകളും ഈ ആനുകൂല്യം നടപ്പിലാക്കിയിട്ടുള്ളതാണെന്നും മാതാപിതാക്കളുടെ വാർഷികവരുമാനം നാലരലക്ഷമോ അതിൽ കുറവോ ആണെങ്കിൽ ആൾ ജാമ്യമോ വസ്തു ഈഡോ ഇല്ലാതെ ഏഴര ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ ഉറപ്പുവരുത്തേണ്ടതാണ് എന്നും കോടതി അഭിപ്രായപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.