ആർ.എസ്.എസ്. പ്രവർത്തകൻ എന്ന വ്യാജേന നൂറുകണക്കിന് സ്ഥാന മോഹികളെ കബളിപ്പിച്ച 52 കാരൻ പിടിയിൽ.

ബെംഗളൂരു : നഗരത്തിലെ ഒരു വ്യവസായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു നാഗർഭാവി നിവാസിയായ യുവരാജ് സ്വാമിയാണ് സിറ്റി ക്രൈംബ്രാഞ്ച് പോലീസിന്റെ പിടിയിലായത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ തെരച്ചിൽ നടത്തിയ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തിയത് വൻ തട്ടിപ്പുകളുടെ രേഖകളാണ്.

26 ലക്ഷം രൂപ പണമായും ഇയാളുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതുകൂടാതെ ഇയാളുടെ പേരിലേക്ക് പലരായി നൽകിയിട്ടുള്ള 91 കോടിയോളം രൂപയ്ക്കുള്ള ചെക്കുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

കേന്ദ്ര മന്ത്രിസഭയുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ സ്ഥാന മോഹികളെ കബളിപ്പിച്ചിരുന്നത്.

പാർട്ടിയിലെ ഉന്നത സ്ഥാനങ്ങൾക്ക് പുറമേ പല സർക്കാർ സ്ഥാപനങ്ങളിലെയും ഭരണസമിതി തലത്തിലുള്ള ഉയർന്ന സ്ഥാനങ്ങൾ വരെ വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

പോലീസിൽ പരാതി നൽകിയ വ്യവസായിയിൽ നിന്നും മാത്രം ഒരു കോടി രൂപയ്ക്ക് മേൽ തട്ടിയതായി പരാതിയിൽ നിന്ന് വ്യക്തമാകുന്നു.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

ആർഎസ്എസ് – ന്റെ വ്യാജ തിരിച്ചറിയൽ രേഖ ചമച്ച് ആയിരുന്നു ഇയാൾ തട്ടിപ്പുകൾ നടത്തിയിരുന്നത് എന്നും തെളിഞ്ഞിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
[masterslider id="10"]

Related posts