നഗരത്തിൽ വീണ്ടും വ്യാജ മുദ്രപ്പത്ര വിൽപ്പന: നാലു പേർക്കെതിരെ കേസെടുത്തു

ബെംഗളൂരു : ശിവാജി നഗർ ഇൻഫൻട്രി റോഡ് സീനിയർ സബ് രജിസ്ട്രാർ അംബിക പട്ടേൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യാജ മുദ്രപത്ര നിർമ്മാണവും വിതരണവും നടത്തിവന്ന നാലുപേർക്കെതിരെ കബ്ബൺ പാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

2012 മുതൽ ഇവർ മുദ്രപത്ര നിർമ്മാണവും വിതരണവും നടത്തി വരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
വഞ്ചനാകുറ്റത്തിന്റെ അടിസ്ഥാനത്തിലും വ്യാജരേഖ ചമയ്ക്കൽ നിയമപ്രകാരവും ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

ആർടിഒ നഗറിൽ നിന്നുള്ള ആനന്ദ് കുമാർ, ശ്രീനിവാസ് പാട്ടിൽ, നാഗേശ്വരറാവു, മുനിരാജു എന്നിവരാണ് വ്യാജ മുദ്രപത്രം നിർമ്മിച്ച് വിതരണം ചെയ്യുന്നതായി കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts