ബി.ബി.എം.പി.അതിർത്തി പുനർനിർണയിക്കുമ്പോൾ സംഭവിക്കുന്നത്…

ബെംഗളൂരു: ബെംഗളൂരു മഹാനഗര ബാലികയുടെ പുനർ നിർമ്മാണ നടപടിക്രമങ്ങളുടെ ഭാഗമായി ഒരു കിലോമീറ്റർ ആര ദൈർഘ്യം വർദ്ധിപ്പിച്ചു.

നഗരത്തിന്റെവിസ്തൃതി കൂട്ടാനുള്ള നിർദ്ദേശത്തിന് വ്യാഴാഴ്ചയാണ് നിയമസഭ അനുമതി നൽകി.

ഇതുപ്രകാരം നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ നഗര വിസ്തൃതി നിലവിലുള്ള 816 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 900 ചതുരശ്ര കിലോമീറ്റർ ആവും.

നിർദ്ദിഷ്ട വിപുലീകരണം നടപ്പിലായാൽ വിവിധ ഗ്രാമ പഞ്ചായത്തുകളും, അർദ്ധ പട്ടണ പഞ്ചായത്തുകളും സിറ്റി മുനിസിപ്പൽ കൗൺസിലുകളും ഉൾപ്പെടുന്ന പ്രധാന വിവരസാങ്കേതിക മേഖലകളെല്ലാം ഉൾപ്പെടുന്നതായിരിക്കും പുതിയ നഗരപരിധി.

  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം

ഇതോടുകൂടി പുതുതായി നഗരപരിധിയിൽ ഉൾപ്പെടുന്ന മേഖലകളിലെ സ്ഥല വിലയും ഉയരും.

പുതിയ മേഖലകൾ നഗരത്തിൽ ഉൾപ്പെടുന്ന തോടെ നഗരപാലിക കൂടുതൽ വരുമാന ലാഭം പ്രതീക്ഷിക്കുന്നു.

പുതിയ മേഖലകൾ ഉൾപ്പെടുന്ന തോടെ നിലവിലുള്ള 198 അവാർഡുകൾ 243 ആകും.

നിലവിലുള്ള മുനിസിപ്പൽ കോർപ്പറേഷൻ ആക്ട് 1968 പ്രകാരം ഭരണം നടത്തുന്ന നഗരപാലിക, പുതിയ നിർദ്ദേശപ്രകാരം പുതുക്കിയ നിയമാവലിക്ക് കീഴിലായിരിക്കും പ്രവർത്തിക്കുക.

  ചിക്കമഗളൂരുവിൽ വിനോദസഞ്ചാരിയായ 14-കാരിയെ മലയാളി പെൺകുട്ടി അപ്രത്യക്ഷയായത് വീഡിയോ നിർമ്മിച്ച് മിനിറ്റുകൾക്കുള്ളിൽ

നഗരസഭാ അധ്യക്ഷനായ മേയർക്ക് 30 മാസം കാലാവധിയും പുതിയ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു.

2021 മധ്യത്തോടെ നഗരസഭാ തിരഞ്ഞെടുപ്പുകൾ പൂർത്തിയാകുന്ന തിനോടൊപ്പം പുതിയ നിയമനിർമാണം നടപ്പിലാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇൻസ്റ്റഗ്രാമിൽ രേണു സുധിയല്ല, ഇനി രേഷ്മ പി. തങ്കച്ചൻ; പെരുമാറ്റത്തിൽ ചർച്ചയാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us