കര്‍ണാടകയില്‍ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 9 ലക്ഷത്തിന് മുകളില്‍.

ബെംഗളൂരു:കര്‍ണാടകയില്‍ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 9 ലക്ഷത്തിന് മുകളിലെത്തി  സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1203 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1531 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.17%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1531 ആകെ ഡിസ്ചാര്‍ജ് : 870002 ഇന്നത്തെ കേസുകള്‍ : 1203 ആകെ ആക്റ്റീവ് കേസുകള്‍ : 18254 ഇന്ന് കോവിഡ് മരണം : 11 ആകെ കോവിഡ് മരണം : 11939…

Read More

ആപ്പിൾ ഐ.ഫോൺ നിർമാണ കമ്പനി വിസ്ട്രോൺ, അടിച്ചു തകർത്തു.

ബെംഗളൂരു : ആപ്പിൾ ഐഫോൺ നിർമ്മിക്കുന്ന തായ് വാൻ ബേസ്ഡ് കമ്പനിയായ വിസ്ട്രോൺ കോർപ്പറേഷൻ്റെ ഫാക്ടറി അവിടത്തെ തന്നെ ജീവനക്കാർ അടിച്ചു തകർത്തു. ഇന്ന് രാവിലെ 6:30 യോടെ നർസാപുര വ്യാവസായിക മേഖലയിലെ എണ്ണായിരത്തോളം ആളുകൾ ജോലി ചെയ്യുന്ന ക്യാമ്പസിലാണ് സംഭവം. വേതനം ലഭിച്ചില്ല എന്നാരോപിച്ചായിരുന്നു അക്രമണം. ” ഇന്ന് പുലർച്ചെ ഷിഫ്റ്റ് മാറുന്ന സമയത്ത് ഫാക്ടറിയിൽ പ്രശ്നം ഉണ്ടായതായി അറിഞ്ഞു, ഞങ്ങൾ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്, സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്,80 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്” സെൻട്രൽ പോലീസ് ഇൻസ്പെക്ടർ ജനറൽ സീമന്ത കുമാർ അറിയിച്ചു.…

Read More

മലയാളിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാസർകോട് സ്വദേശിയെ  കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാളിലെ അലൈക് സത്യസായി ലോക് സേവാ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലിൽ അസിസ്റ്റന്റ് പാചകക്കാരൻ ആയിരുന്ന കാസർഗോഡ് ബെദ്രഡുക്കയിലെ നാരായണ പതാലി(55)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് നാരായണനെ കാണാതായത്. തിരച്ചിൽ നടത്തിയപ്പോൾ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ  കുളത്തിനടുത്ത് പാദരക്ഷകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തിൽ 22 അടിയിലധികം വെള്ളം ഉണ്ട്. അതിനാൽ തന്നെ ഫ്രണ്ട്സ് വിട്ടൽ ഓർഗനൈസേഷന്റെ വിദഗ്ധ ഡൈവേഴ്സ് ഒരു മണിക്കൂർ നീണ്ട…

Read More

നിയന്ത്രണംവിട്ട കാർ മീഡിയം ചാടിക്കടന്ന് എതിരേവന്ന ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണംവിട്ട കാർ മീഡിയം ചാടിക്കടന്ന് എതിരേവന്ന ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ബെംഗളൂരു-മൈസൂരു റോഡിൽ ദണ്ഡി മാരമ്മ ക്ഷേത്രത്തിനുസമീപം വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം നടന്നത്‌. അപകടത്തിൽ ഭാര്യയും ഭർത്താവും ഇവരുടെ അഞ്ചുവയസ്സുള്ള ഒരു കുട്ടിയുമാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ മറ്റൊരു കുട്ടിക്ക് പരിക്കേറ്റു. സ്കൂൾ വിദ്യാർഥിയായ ഒരാൺകുട്ടി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയതെന്ന് പറയുന്നു. ഈ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ടി.കെ. ലേ ഔട്ടിൽ താമസിക്കുന്ന രമേഷ്(41), ഭാര്യ ഉഷ(36), ഇവരുടെ മകൻ മോനിഷ്(അഞ്ച്)എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു മകൻ സിദ്ദാർഥ്(മൂന്ന്)ആണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.

Read More

കോവിഡ് വാക്‌സിൻ കുത്തുവെപ്പിനുള്ള മാർഗ്ഗരേഖ പുറത്തിറക്കി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ സംബന്ധിച്ച് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മാർഗരേഖ കൈമാറി. വാക്സിൻ കേന്ദ്രങ്ങളുടെ സജ്ജീകരണങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നതാണ് മാർ​ഗരേഖ. ഓരോ വാക്സിൻ കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേർക്ക് മാത്രമായിരിക്കും വാക്സിൻ കുത്തിവെക്കുക. ആരോഗ്യപ്രവർത്തകർ ഉൾപ്പടെ അഞ്ചുപേർ മാത്രമേ കേന്ദ്രത്തിലുണ്ടാകാൻ പാടുള്ളൂവെന്നും മാർ​ഗരേഖയിൽ പറയുന്നു. മൂന്നു മുറികളിലായിട്ടാണ് വാക്സിൻ കേന്ദ്രം ഒരുക്കേണ്ടത്. ആദ്യമുറി വാക്സിൻ സ്വീകരിക്കാൻ വരുന്നവർക്കുളള കാത്തിരിപ്പുകേന്ദ്രമാണ്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിനുളള സജ്ജീകരണങ്ങൾ ക്രമീകരിക്കണം. രണ്ടാമത്തെ മുറിയിലായിരിക്കും കുത്തിവെപ്പ്. ഒരുസമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുളളൂ. തുടർന്ന് വാക്സിൻ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലേക്ക് എത്തിച്ച് അരമണിക്കൂറോളം നിരീക്ഷിക്കും.…

Read More

ബസ് സമരം അവസരമാക്കി ഓട്ടോ ഡ്രൈവർമാർമാർ; ഈടാക്കിയത് കൊള്ള നിരക്ക്.

ബെംഗളൂരു : ഇന്നലെ ബിഎംടിസി തൊഴിലാളികൾ നടത്തിയ അപ്രതീക്ഷിത പണിമുടക്കിൽ പാതിവഴിയിൽ അകപ്പെട്ടവരിൽനിന്ന് അവസരം മുതലെടുത്ത് ഒരു കണക്കുമില്ലാതെ ചാർജ് ഈടാക്കി ഓട്ടോഡ്രൈവർമാർ. ലക്ഷക്കണക്കിന് യാത്രക്കാർക്കാണ് ഇന്നലെ ഈ ദുരനുഭവം ഉണ്ടായത്. ഇന്നലെ മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ അപ്രതീക്ഷിതമായി നടത്തിയ തൊഴിലാളി യൂണിയനുകളുടെ മിന്നൽ പണിമുടക്ക് യാത്രക്കാരെ വളരെയധികം ദുരിതത്തിലാക്കി. ജോലിക്കായി ഓഫീസിൽ പോയവർക്ക് ആണ് കൂടുതൽ ദുരിതം ഉണ്ടായത്. ബസ് സ്റ്റോപ്പുകളിൽ മണിക്കൂറുകളോളം കാത്തുനിന്ന വർക്ക് ആദ്യമൊന്നും ബസ്സുകൾ വരാത്തതിന് കാരണം മിന്നൽ പണിമുടക്ക് ആണെന്ന് അറിയുമായിരുന്നില്ല. ബി.എം.ടി.സി.യിലെ തന്നെ പല തൊഴിലാളികളും ജോലിക്ക്…

Read More

ബി.ബി.എം.പി.അതിർത്തി പുനർനിർണയിക്കുമ്പോൾ സംഭവിക്കുന്നത്…

ബെംഗളൂരു: ബെംഗളൂരു മഹാനഗര ബാലികയുടെ പുനർ നിർമ്മാണ നടപടിക്രമങ്ങളുടെ ഭാഗമായി ഒരു കിലോമീറ്റർ ആര ദൈർഘ്യം വർദ്ധിപ്പിച്ചു. നഗരത്തിന്റെവിസ്തൃതി കൂട്ടാനുള്ള നിർദ്ദേശത്തിന് വ്യാഴാഴ്ചയാണ് നിയമസഭ അനുമതി നൽകി. ഇതുപ്രകാരം നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ നഗര വിസ്തൃതി നിലവിലുള്ള 816 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 900 ചതുരശ്ര കിലോമീറ്റർ ആവും. നിർദ്ദിഷ്ട വിപുലീകരണം നടപ്പിലായാൽ വിവിധ ഗ്രാമ പഞ്ചായത്തുകളും, അർദ്ധ പട്ടണ പഞ്ചായത്തുകളും സിറ്റി മുനിസിപ്പൽ കൗൺസിലുകളും ഉൾപ്പെടുന്ന പ്രധാന വിവരസാങ്കേതിക മേഖലകളെല്ലാം ഉൾപ്പെടുന്നതായിരിക്കും പുതിയ നഗരപരിധി. ഇതോടുകൂടി പുതുതായി നഗരപരിധിയിൽ ഉൾപ്പെടുന്ന മേഖലകളിലെ…

Read More
Click Here to Follow Us