നിയന്ത്രണംവിട്ട കാർ മീഡിയം ചാടിക്കടന്ന് എതിരേവന്ന ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണംവിട്ട കാർ മീഡിയം ചാടിക്കടന്ന് എതിരേവന്ന ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ബെംഗളൂരു-മൈസൂരു റോഡിൽ ദണ്ഡി മാരമ്മ ക്ഷേത്രത്തിനുസമീപം വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം നടന്നത്‌.

അപകടത്തിൽ ഭാര്യയും ഭർത്താവും ഇവരുടെ അഞ്ചുവയസ്സുള്ള ഒരു കുട്ടിയുമാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ മറ്റൊരു കുട്ടിക്ക് പരിക്കേറ്റു. സ്കൂൾ വിദ്യാർഥിയായ ഒരാൺകുട്ടി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയതെന്ന് പറയുന്നു. ഈ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2

ടി.കെ. ലേ ഔട്ടിൽ താമസിക്കുന്ന രമേഷ്(41), ഭാര്യ ഉഷ(36), ഇവരുടെ മകൻ മോനിഷ്(അഞ്ച്)എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു മകൻ സിദ്ദാർഥ്(മൂന്ന്)ആണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts