ബെംഗളൂരു: കാസർകോട് സ്വദേശിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാളിലെ അലൈക് സത്യസായി ലോക് സേവാ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലിൽ അസിസ്റ്റന്റ് പാചകക്കാരൻ ആയിരുന്ന കാസർഗോഡ് ബെദ്രഡുക്കയിലെ നാരായണ പതാലി(55)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രിയാണ് നാരായണനെ കാണാതായത്. തിരച്ചിൽ നടത്തിയപ്പോൾ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കുളത്തിനടുത്ത് പാദരക്ഷകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുളത്തിൽ 22 അടിയിലധികം വെള്ളം ഉണ്ട്. അതിനാൽ തന്നെ ഫ്രണ്ട്സ് വിട്ടൽ ഓർഗനൈസേഷന്റെ വിദഗ്ധ ഡൈവേഴ്സ് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ 25 വർഷമായി അപസ്മാരം ഉണ്ടായിരുന്ന നാരായണൻ വിഷാദ രോഗം മൂലം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വെളിപ്പെടുത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]