ആപ്പിൾ ഐ.ഫോൺ നിർമാണ കമ്പനി വിസ്ട്രോൺ, അടിച്ചു തകർത്തു.

ബെംഗളൂരു : ആപ്പിൾ ഐഫോൺ നിർമ്മിക്കുന്ന തായ് വാൻ ബേസ്ഡ് കമ്പനിയായ വിസ്ട്രോൺ കോർപ്പറേഷൻ്റെ ഫാക്ടറി അവിടത്തെ തന്നെ ജീവനക്കാർ അടിച്ചു തകർത്തു.

ഇന്ന് രാവിലെ 6:30 യോടെ നർസാപുര വ്യാവസായിക മേഖലയിലെ എണ്ണായിരത്തോളം ആളുകൾ ജോലി ചെയ്യുന്ന ക്യാമ്പസിലാണ് സംഭവം. വേതനം ലഭിച്ചില്ല എന്നാരോപിച്ചായിരുന്നു അക്രമണം.

” ഇന്ന് പുലർച്ചെ ഷിഫ്റ്റ് മാറുന്ന സമയത്ത് ഫാക്ടറിയിൽ പ്രശ്നം ഉണ്ടായതായി അറിഞ്ഞു, ഞങ്ങൾ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്, സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്,80 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്” സെൻട്രൽ പോലീസ് ഇൻസ്പെക്ടർ ജനറൽ സീമന്ത കുമാർ അറിയിച്ചു.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

ഓഫീസ് സാധനങ്ങളും ചില്ലുകളും സാധനങ്ങൾ കൊണ്ടു പോകാൻ ഉപയോഗിക്കുന്ന വാഹന്നങ്ങളും തകർത്തവയിൽ ഉൾപ്പെടുന്നു.

ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണ്.

12 മണിക്കൂറോളം ജോലി ചെയ്തിട്ടും 7-8 മണിക്കൂറിൻ്റെ ശമ്പളമേ നൽകുന്നുള്ളൂ എന്ന് ചില ജീവനക്കാർ ആരോപിക്കുന്നു, ചിലർ പറയുന്നു 3-4 മാസമായി ശമ്പളം ലഭിക്കുന്നില്ല, ശമ്പളം കുറവാണ് എന്ന ആരോപണവും ചിലർ മുന്നോട്ട് വക്കുന്നതായാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts