ഡെമു-മെമു സർവീസുകൾ തുടങ്ങി;യാത്രക്കാർ കുറവ്.

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും തൊട്ടടുത്ത ജില്ലകളിലേക്ക് ഉള്ള സർവീസ് ആയ ഡെമു മെമു സർവീസുകൾ സൗത്ത് വെസ്റ്റേൺ റെയിൽവേ തിങ്കളാഴ്ച മുതൽ
പുനരാരംഭിച്ചു.
ഒന്നാം ദിവസം ആയ ഇന്നലെ വളരെ കുറച്ച് പേർ മാത്രമാണ് യാത്രയ്ക്ക് എത്തിയത്.

വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഓൺലൈൻ ആയി ജോലി ചെയ്യാം എന്നതും രോഗവ്യാപന ഭീതിയും യാത്രക്കാരുടെ എണ്ണത്തെ ഗണ്യമായി കുറയ്ക്കുന്നുണ്ട് എന്നാണ് വിലയിരുത്തൽ.

ബെംഗളൂരുവിൽ നിന്നും മൈസൂർ, ഹാസൻ, ഇന്ദു പൂർ, ഹോസൂർ, മാരികുപ്പം ബംഗാര പേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആണ് ട്രെയിൻ സർവീസ് തുടങ്ങിയത്.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

ആദ്യഘട്ടത്തിൽ ഡിസംബർ 17 ആം തീയതി വരെ സർവീസ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സർവീസുകൾ തുടരണമോ എന്നുള്ളത് യാത്രക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കി തീരുമാനിക്കുമെന്ന് റെയിൽവേ അറിയിക്കുന്നു.

രാവിലെ 5.55 മൈസൂരുവിൽ നിന്നും പുറപ്പെടുന്ന ബംഗാര പേട്ട ട്രെയിൻ 8.44 ന് ബെംഗളൂരുവിലും 10. 40 ന് ബംഗാര പേട്ടയിലുംഎത്തും.

മാസ്കുകളും സാനിറ്റൈസറും നൽകുന്നതോടൊപ്പം മഹാമാരി വ്യാപനം തടയുന്നതിനുള്ള സ്വയം കരുതലുകളെകുറിച്ചും അധികാരികൾ യാത്രക്കാർക്ക് നിർദേശങ്ങൾ നൽകുന്നുണ്ട്.

  മാട്രിമോണിയലിൽ 'ഡോക്ടർ' ചമഞ്ഞ് ബെംഗളൂരുവില്‍ നിന്നടക്കം പത്തിലധികം യുവതികളെ വഞ്ചിച്ചു; അമ്മയും മകനും ഒളിവിൽ

മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമുള്ള പരിശോധനയും ദൂരപരിധി യും പാലിച്ചുകൊണ്ടാണ് സർവീസുകൾ നടത്തുന്നത്.

ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചത് വളരെ ഉപകാരപ്രദമായി എന്നും കാലങ്ങളായി ഇതിനുവേണ്ടി കാത്തിരിക്കുകയാ യിരുന്നെന്നും യാത്രക്കാർ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts