ജാലഹള്ളിൽ എടിഎമ്മിൽ പണം നിറക്കുന്നവരെ ആക്രമിച്ച് 18 ലക്ഷം രൂപ കവർന്നു.

ബെംഗളൂരു : എടിഎമ്മിൽ പണം നിറയ്ക്കുന്ന ജീവനക്കാരെ ആക്രമിച്ച്, ബൈക്കിലെത്തിയ രണ്ടംഗസംഘം18 ലക്ഷം രൂപ കവർന്നു. ജാലഹള്ളി ക്രോസിന് സമീപത്തെ ഐസിഐസിഐ ബാങ്കിന്റെ എടിഎം കൗണ്ടറിൽ ഇന്നലെ രാവിലെ ആറിനാണ് സംഭവം. എടിഎമ്മിൽ പണം നിറയ്ക്കാൻ കരാറെടുത്ത ഏജൻസിയുടെ മൂന്നു ജീവനക്കാരെ ആക്രമിച്ചാണ് പണമടങ്ങിയ പെട്ടി കവർന്നത്.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

ജീവനക്കാരായ മോഹൻ, സാഗർ, പ്രസന്ന എന്നിവർക്കു നേരെയാണ് ആക്രമണം നടന്നത്. വാഹനത്തിനുള്ളിൽ ഒരു കോടി 25 ലക്ഷം രൂപ ഉണ്ടായിരുന്നു. ബാഗൽഗുണ്ടെ പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇരുവരും ഹെൽമറ്റ് ധരിച്ചതിനാൽ മുഖം വ്യക്തമായിട്ടില്ല. ബൈക്കിന്റെ നമ്പർ വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts