ഓട്ടോറിക്ഷയിലും വൈഫൈ ? ഇത് ബെംഗളൂരു സ്റ്റൈൽ.

ബെംഗളൂരു ∙ വെബ്ടാക്സി സർവീസായ ഓല ഓട്ടോറിക്ഷകളിലും സൗജന്യ വൈഫൈ സൗകര്യം ആരംഭിക്കുന്നു. ബെംഗളൂരു അടക്കം രാജ്യത്തെ 73 നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഓട്ടോ കണക്ട് വൈഫൈ ഇന്റർനെറ്റ് സൗകര്യം ഓട്ടോറിക്ഷകളിൽ ആരംഭിക്കുന്നതെന്ന് ഓല ഓട്ടോ സീനിയർ ഡയറക്ടർ സിദ്ധാർഥ് അഗർവാൾ പറഞ്ഞു. 2014ൽ സർവീസ് ആരംഭിച്ച ഓല ഓട്ടോറിക്ഷ സർവീസിൽ 1,20000 ഓട്ടോറിക്ഷകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

എട്ട് പ്രാദേശിക ഭാഷകളിലും ഓല ബുക്കിങ് ആപ്പ് സൗകര്യം ലഭ്യമാണ്. ജിപിഎസ് സംവിധാനമുള്ള ഓട്ടോറിക്ഷകളിൽ ആദ്യത്തെ നാല് കിലോമീറ്ററിന് 29 രൂപ മുതലാണ് നിരക്ക് ആരംഭിക്കുന്നത്. ഓലയുടെ മിനി, മൈക്രോ, ലക്ഷ്വർ ശ്രേണികളിലുള്ള കാറുകളിലും സൗജന്യ വൈഫൈ സൗകര്യം ലഭ്യമാണെന്ന് സിദ്ധാർഥ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us