മലയാളി നടി റേബ മോണിക്ക ജോണിനെ തുടർച്ചയായി ശല്യം ചെയ്യുന്നുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.

ബെംഗളൂരു : മലയാളി നടി റേബ മോണിക്ക ജോണിനെ തുടർച്ചയായി ശല്യം ചെയ്യുന്നുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ബസവനഗുഡിയിൽ സ്വകാര്യ കമ്പനി ജീവനക്കാരനും ഇലക്ട്രോണിക് സിറ്റി നിവാസിയുമായ ഫ്രാങ്ക്‌ലിൻ വിസിലി(28)നെയാണ് മഡിവാള പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ഒരു വർഷത്തിലേറെയായി പിന്തുടരുകയും വിവാഹാഭ്യർഥന നടത്തുകയും ചെയ്ത ഇയാൾ പിന്നീട് മൊബൈൽ ഫോണിലൂടെയും ശല്യം തുടർന്നതായി കോറമംഗലയിൽ താമസിക്കുന്ന റേബയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇയാൾ പിന്തുടരുന്നതു ശ്രദ്ധയിൽപ്പെട്ടത്. ഞായറാഴ്ച മഡിവാളയിലെ പള്ളിയിൽ പോകുമ്പോഴായിരുന്നു ആദ്യം ശല്യം.

  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

അവഗണിച്ചെങ്കിലും പിന്നീട് മൊബൈൽ നമ്പർ സംഘടിപ്പിച്ച് അതുവഴിയും ശല്യം തുടങ്ങി. ചില മോശം മെസേജുകളും അയച്ചു. തുടർന്നു താക്കീത് നൽകിയെങ്കിലും രണ്ടുമാസത്തിനു ശേഷം വീണ്ടും മെസേജുകൾ അയച്ചുതുടങ്ങിയതിനാലാണ് പൊലീസിനെ സമീപിച്ചത്. താക്കീതു ചെയ്താൽ മതിയെന്നാണ് റേബയുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടതെങ്കിലും പൊലീസ് കേസ് എടുക്കുകയായിരുന്നു. ‘ജേക്കബിന്റെ സ്വർഗരാജ്യം’ എന്ന ചിത്രത്തിലൂടെയാണു റേബ മലയാള സിനിമയിലെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ
[masterslider id="10"]

Related posts