ബെംഗളൂരു : ബാംഗ്ലൂർ മലയാളി റൈഡേഴ്‌സ് എന്ന ഇരുചക്ര വാഹന കൂട്ടായ്മയിൽ 100 അംഗങ്ങൾ തികഞ്ഞതിന്റെ ഭാഗമായി നടത്തിയ കുടുംബ സംഗമം കഴിഞ്ഞ ഈ മാസം 7 നു ബാംഗ്ലൂർ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ച് ആഘോഷിച്ചു.
ബാംഗ്ലൂർ മലയാളീസ് എന്ന ഫേസ് ബുക്ക് കൂട്ടായ്മയിൽ നിന്നും വാഹന പ്രിയരും യാത്ര പ്രിയരുമായ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയാണ് ബാംഗ്ലൂർ മലയാളി റൈഡേഴ്‌സ്. 2017 മാർച്ചിൽ ഹംപി യാത്രയുമായി രൂപം കൊണ്ട ഈ ഒരു കൂട്ടായ്മ യാത്രയെ സ്നേഹിക്കുന്നവർക്ക് വേറിട്ടൊരു അനുഭവം ആണ്.
പരിപാടിയോടനുബന്ധിച്ചു ഈ ഒരു കൂട്ടായ്മയുടെ ഫൗണ്ടർ ആയ സജീഷ് ഉപാസന കേക്ക് കട്ട് ചെയ്തുകൊണ്ട് ഉത്ഘാടനം നടത്തി അധ്യക്ഷനായി കൃഷ്ണ തിരുവനന്തപുരം ഗ്രൂപ്പ് അഡ്മിൻസ് ആയ ദേവ് ആനന്ത് , പ്രശാന്ത് സി നായർ , ഹരി കൃഷ്ണൻ , ജിബി കെ പ്രദീപ് എന്നിവർ സംസാരിച്ചു. അതോടൊപ്പം തൃശൂർ ഫിനിക്സ് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച മ്യൂസിക് പ്രോഗ്രാം ഉണ്ടായിരുന്നു.
“പുതിയ കാഴ്ചകൾ കാണാം പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാം” എന്ന ആപ്ത വാക്യത്തിൽ തുടങ്ങിയ ബാംഗ്ലൂർ മലയാളി റൈഡേഴ്‌സ് എന്ന ഗ്രൂപ്പിന്റെ പ്രത്യേകത വളരെ അച്ചടക്കത്തോട് റോഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് സേഫ്റ്റി ഗിയർസ് ന്റെ ആവശ്യകതയും മുൻ നിർത്തി വളരെ സുരക്ഷിതത്വം മുൻ നിർത്തിയുള്ള ഒരു റൈഡേഴ്‌സ് ഗ്രൂപ്പ് ആണ്. ഇന്നിപ്പോ നൂറിൽ നിന്നും വളരെ വേഗത്തിൽ വളരെ അച്ചടക്കത്തോടെ വളരെ സഹോദര്യത്തോടെ വളർന്നു കൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മ എന്ന ഒരു പ്രത്യേകത കൂടെ ഉണ്ട് ബാംഗ്ലൂർ മലയാളി റൈഡേഴ്‌സ്നു.