കുമാരസ്വാമിയുടെ നമ്മ ടൈഗർ വെബ്ടാക്സി സർവീസ് നവംബർ രണ്ടാംവാരം മുതൽ

ബെംഗളൂരു ∙ ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള നമ്മ ടൈഗർ വെബ്ടാക്സി സർവീസ് നവംബർ രണ്ടാംവാരത്തോടെ സർവീസ് ആരംഭിക്കും. ആദ്യഘട്ടത്തിൽ 6000 ടാക്സികളാണ് നമ്മ ടൈഗർ (ടിവൈജിആർ) എന്ന പേരിലുള്ള മൊബൈൽ ആപ്പിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓല, ഊബർ വെബ് ടാക്സി കമ്പനികളിൽനിന്ന് പിരിഞ്ഞുവന്നവരാണ് നമ്മ ടൈഗർ വെബ് ടാക്സിയിലെ ജീവനക്കാരിൽ ഏറെയും.

കൂടുതൽ ആനൂകൂല്യങ്ങൾ ആവശ്യപ്പെട്ട് ഓല, ഊബർ ടാക്സി ഡ്രൈവർമാർ കഴിഞ്ഞ ഫ്രെബുവരിയിൽ ഒരാഴ്ച നീളുന്ന പ്രതിഷേധ സമരം നടത്തിയിരുന്നു. ഇതിനിടയിലാണ് ഇവരെ ഒന്നിപ്പിച്ച് പുതിയ വെബ് ടാക്സി കമ്പനി ആരംഭിക്കുമെന്ന് കുമാരസ്വാമി ഉറപ്പ് നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കമ്പനി ആരംഭിക്കുന്നതെന്നാണ് രാഷ്ട്രീയ എതിരാളികളുടെ വിമർശനം.

  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും

തിരക്കേറുന്ന സമയത്ത് നിരക്കു കൂട്ടുന്ന സർജ് പ്രൈസിങ് നമ്മ ടൈഗറിൽ ഈടാക്കുകയില്ലെന്ന കുമാരസ്വാമിയുടെ പ്രഖ്യാപനം ഏറെ ശ്രദ്ധ നേടിയിരുന്നു. കാർപൂളിങ് സൗകര്യവും ഉണ്ടാകില്ല.

  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ
[masterslider id="10"]

Related posts