ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ല, ജനങ്ങളുടെ ശബ്ദമാകാനാണ് ആഗ്രഹം; പ്രകാശ് രാജ്

ബെംഗളൂരു:ഏതെങ്കിലും പാർട്ടിയിൽ മൂന്നുമാസത്തിൽ കൂടുതൽ തനിക്ക് നിൽക്കാനാകില്ലെന്നും ഒരു പാർട്ടിയും സത്യസന്ധമല്ലെന്നും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ ചേരില്ലെന്നും ജനങ്ങളുടെ ശബ്ദമാകാനാണ് ആഗ്രഹമെന്നും പ്രകാശ് രാജ് ബെംഗളൂരുവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിനെ ബി.ജെ.പി. താഴെയിടാൻ ശ്രമിക്കുന്നതിനെ പ്രകാശ് രാജ് വിമർശിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ കോൺഗ്രസിന് മതേതര വോട്ടുകൾ നഷ്ടപ്പെടുമെന്ന വാദത്തെയും അദ്ദേഹം നിരസിച്ചു. മതേതര പാർട്ടികൾ പിന്തുണയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും മതേതര വോട്ടുകൾ നഷ്ടപ്പെടുമെന്ന് കോൺഗ്രസിന് ഭയമുണ്ടെങ്കിൽ അവർ തന്നെ പിന്തുണയ്ക്കട്ടെയെന്നും പ്രകാശ് രാജ് പറഞ്ഞു.

  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതാണ്. വളർന്നുവന്നത് ബെംഗളൂരു സെൻട്രലിലായതിനാലാണ് മതേതരസ്വഭാവമുള്ള ഇവിടെത്തന്നെ മത്സരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts