കാമുകിയെ കാണാന്‍ പോയ യുവാവ്‌,കുത്തേറ്റു മരിച്ചു.

ബെംഗളൂരു∙ കർണാടകയിൽ വീടിനു സമീപം ടെക്കി യുവാവിനെ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശിയായ പ്രണയ് മിശ്ര (28) ആണ് തിങ്കളാഴ്ച രാവിലെ കൊല്ലപ്പെട്ടത്. താമസിച്ചിരുന്ന വാടക വീടിനു ഒരു കിലോമീറ്റര്‍ അടുത്താണ് മൃതദേഹം കണ്ടെത്തിയത്. അതുവഴി കടന്നുപോയവർ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. വനിതാ സുഹൃത്തിനെ കാണാനായി പോകുകയായിരുന്നു ഇയാളെന്നാണു വിവരം. സോഫ്റ്റ്‌വെയർ കമ്പനിയായ ആക്സെൻചറിലെ ഉദ്യോഗസ്ഥനാണ് പ്രണയ്.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുത്തശേഷം തിരിച്ചത്തിയ പ്രണയ് പിന്നീടു സമീപത്തു താമസിക്കുന്ന വനിതാ സുഹൃത്തിനെ കാണാൻ പോകുകയായിരുന്നു. നിരവധിത്തവണ കുത്തേറ്റിട്ടുണ്ട് എന്നാൽ വിലപിടിപ്പുള്ളതൊന്നും മോഷണം പോയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൊബൈൽ ഫോണും മറ്റും ഷർട്ടിന്റെയും പാന്റ്സിന്റെയും പോക്കറ്റിൽനിന്നു ലഭിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
[masterslider id="10"]

Related posts