ആന്ധ്രാപ്രദേശിലേക്ക് സർവ്വീസ് പുനരാരംഭിച്ച് കെ.എസ്.ആർ.ടി.സി;കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാം;കേരളത്തിലേക്ക് എന്ന് തുടങ്ങും സർവീസ് ?

ബെംഗളൂരു : കോവിഡ് ലോക്ക് ഡൗണിന് ശേഷം ആന്ധ്രയിലേക്കുള്ള സർവ്വീസുകൾ പുനരാരംഭിച്ച് കർണാടക .ആർ.ടി.സി.

അനന്ത് പൂർ,ചിറ്റൂർ,തിരുപ്പതി,കല്യാണ ദുർഗ,രായദുർഗ,മന്ത്രാലയ, നെല്ലൂർ വിജയവാഡ എന്നിവിടങ്ങളിലേക്ക് ഇന്നലെ മാത്രം 48 ബസുകളാണ് സർവ്വീസ് നടത്തിയത്.

സാരിഗെ ബസിൽ ടിക്കറ്റ് ചാർജും കുറവാണ്, നഗരത്തിൽ നിന്ന് അനന്തപുരിലേക്ക് 298 രുപയാണ് ടിക്കറ്റ് നിരക്ക്.

  വിവാഹേതര ബന്ധം ചോദ്യം ചെയ്തു; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ; പ്രതിയെ പൊക്കിയത് വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്ങിന് ഒടുവില്‍

അതേ സമയം കേരളത്തിലേക്ക് സർവ്വീസ് നടത്താൻ കർണാടക ആർ ടി സിക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

വൻ തുക ടിക്കറ്റ് ചാർജ്ജ് കൊടുത്ത് വിമാനത്തിലോ, സ്വന്തം വണ്ടിയിലോ ടാക്സിയിലോ മാത്രമാണ് നഗരത്തിൽ നിന്ന് മലയാളികൾക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ കഴിയുന്നത്.

ചില സംഘടനകൾ നടത്തുന്ന ബസ് സർവ്വീസ് ഇതുവരെ ഒരു വിഭാഗം മലയാളികൾക്ക് ആശ്വാസമായിട്ടുണ്ട്.

നഗരത്തിൽ നിന്ന് കേരളത്തിലേക്ക് തീവണ്ടി സർവ്വീസും നിലവിൽ പുനരാരംഭിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു
[masterslider id="10"]

Related posts