ബെംഗളൂരു : നഗരത്തിലെ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 208 ആയി.
ജൂൺ 8 ന് ബി ബി എം പി പുറത്തുവിട്ട കണക്കുകൾ പ്രകാരം 54 കണ്ടൈൻമേന്റ് സോണുകളാണ് നഗരത്തിൽ ഉണ്ടായിരുന്നത്.
154 കണ്ടൈൻമേന്റ് സോണുകളാണ് പത്ത് ദിവസത്തിനുള്ളിൽ നഗരത്തിൽ പുതിയതായി ഉണ്ടായിട്ടുള്ളത്.
ജൂൺ 8 നാണു അൺലോക്ക് ഫേസ് 1 പ്രകാരം നഗരത്തിൽ കൂടുതൽ ഇളവുകൾ അനുവദിച്ചത്.
ഔദ്യോഗിക രേഖകൾ പ്രകാരം ജൂൺ 8 നു കോവിഡ് ആക്റ്റീവ് റേറ്റ് 39% വും റിക്കവറി റേറ്റ് 61% വും ആയിരുന്നു . നിലവിൽ ആക്റ്റീവ് റേറ്റ് 48% ആയി കൂടുകയും റിക്കവറി റേറ്റ് 42% ആയി കുറയുകയും ചെയ്തു.
നഗരത്തിൽ ഏറ്റവും കൂടുതൽ കണ്ടൈൻമേന്റ് സോണുകൾ ഉള്ളത് ബി ബി എം പി സൗത്ത് സോണിലാണ്.
ഏറ്റവും കുറവുള്ളത് രാജ രാജേശ്വരി നഗർ സോണിലാണ് .
നഗരത്തെ 9 സോണുകളിൽ ആക്കി തിരിച്ചാണ്
കണ്ടൈൻമെന്റ് സോണുകൾ നിർണ്ണയിച്ചിരിക്കുന്നത്.
പുതിയ കണ്ടെയിൻമെൻ്റ് സോണുകളുടെ പട്ടിക വാർ ബുള്ളറ്റിനിൽ ബി.ബി.എം.പി നൽകിയിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.