വാടകക്കാരെ വിരട്ടാൻ ആകാശത്തേക്ക് വെടിവച്ച് വീട്ടുടമ;കേസെടുത്ത് പോലീസ്.

ബെം​ഗളുരു; വാടക മുടങ്ങിയത് തിരിച്ചു പിടിക്കാൻ വെടിവെപ്പ് നടത്തി വീട്ടുടമ, വാടകയ്ക്ക് താമസിക്കുന്നവർ കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് ആകാശത്തേക്ക് വെടിവെച്ച് വീട്ടുടമ.

ബെലഗാവി ചിക്കോടി സ്വദേശി നൂർഅഹമ്മദ് ഷപൂർക്കറാണ് വാടകക്കാരെ വിരട്ടാൻ ആകാശത്തേക്ക് വെടിവെച്ചത്.

ഇയാളുടെ മഹാരാഷ്ട്ര സ്വദേശിയായ റോഹിണി ദീക്ഷിതും കുടുംബവും 2500 രൂപ വാടകയിനത്തിൽ നൽകാനുണ്ടായിരുന്നു. ഇത് ഉടൻ തിരികെനൽകണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച വൈകീട്ടോടെ ഷപൂർക്കർ വീട്ടിലെത്തുകയായിരുന്നു.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

എന്നാൽ ലോക്ഡൗണിനെത്തുടർന്ന് വരുമാനം നിലച്ചതിനാൽ ഇയാൾക്ക് നൽകാൻ റോഹിണിയുടെ കൈവശം പണമുണ്ടായിരുന്നില്ല, ഇതാണ് ഷപൂർക്കറെ പ്രകേപിപ്പിയ്ച്ചത്.

ഇതേ തുടർന്ന് ഏറെനേരത്തെ വാക്കുതർക്കവുമുണ്ടായി. ഇതിനിടെ വീട്ടിലേക്കുപോയ ഷപൂർക്കർ തോക്കുമായി തിരികെയെത്തുകയായിരുന്നു. തുടർന്ന് ആകാശത്തേക്ക് മൂന്നുവട്ടം വെടിയുതിർത്തുവെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.

ഉടനടി പണംതന്നില്ലെങ്കിൽ വാടകക്കാർക്കുനേരെ വെടിവെക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന്‌ ഇയാളുടെ ബന്ധുക്കളെത്തിയാണ് ഷപൂർക്കരെ സ്വന്തംവീട്ടിലേക്ക് കൊണ്ടുപോയത്, പ്രദേശവാസികൾ ഇത് ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു.

ദീർഘ നാളായി കൈവശമുള്ള ലൈസൻസുള്ള തോക്കാണ് ഇയാൾ ഉപയോഗിച്ചതെന്ന് പോലീസ് അറിയിച്ചു. വാടകക്കാരെ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന്‌ ഷപൂർക്കറുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, ഉടൻ തന്നെ ഷപൂർക്കറെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത
[masterslider id="10"]

Related posts