ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നികുതി ഈടാക്കാന്‍ ഉള്ള കര്‍ണാടകയുടെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി;ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

ബെന്ഗലൂരു : മലയാളികള്‍ അടക്കം ഉള്ള അന്യസംസ്ഥാനക്കാരെ വളരെ യധികം വലച്ച ഒരു തീരുമാനം ആണ് കര്‍ണാടകയില്‍ വരുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ ഇവിടെയും ആജീവനാന്ത നികുതി നല്‍കണം എന്നത്.എന്നാല്‍ ഈ വിഷയത്തില്‍ ഹൈകോടതി വിധി കര്‍ണാടക സര്‍ക്കാരിനു എതിരായിരുന്നു.ഈ ഹൈകോടതി വിധി സ്റ്റേ ചെയ്യണം എന്ന കര്‍ണാടകയുടെ ആവശ്യം സുപ്രീം കോടതി തള്ളി.ഹൈകോടതി വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു എങ്കിലും,ഈ ആവശ്യം കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.ഈ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് ഇവിടത്തെ നികുതിയടക്കാതെ ഒരു വര്ഷം വരെ കര്‍ണാടകയില്‍ തങ്ങാം.

  പദ്ധതികൾ പാതിവഴിയിൽ; ബെംഗളൂരുവിൽ പാർപ്പിടമില്ലാതെ ലക്ഷക്കണക്കിന് സാധാരണക്കാർ

ഹൈകോടതി വിധി സ്റ്റേ ചെയ്യാന്‍ തയ്യാറാകാത്ത സുപ്രീം കോടതിയുടെ നീക്കം കര്‍ണാടകയിലെ ആയിരക്കണക്കിന് അന്യ സംസ്ഥാന വാഹനങ്ങള്‍ക്ക് ആശ്വാസമായി.മാത്രമല്ല കര്‍ണാടകയുടെ പ്രത്വേക അനുമതി ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകാന്‍ മാസങ്ങളോളം എടുക്കും എന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഐ ടി ഹബ്ബായ ബെന്ഗലൂരുവില്‍ കേരളം,തമിഴ്നാട്‌ ,ആന്ധ്ര,പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ വാഹനങ്ങള്‍ പെരുകിയതോടെ കൂടുതല്‍ നികുതി ലഭിക്കാന്‍ വേണ്ടിയാണ് കര്‍ണാടക 2014 ഫെബ്രുവരി യില്‍ പുതിയ നിയമ ഭേദഗതി  കൊണ്ടുവന്നത്.കേരളമടക്കമുള്ള അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് ആയിരങ്ങള്‍ മുതല്‍ ലക്ഷക്കണക്കിന്‌ രൂപ നികുതി അടക്കെണ്ടാതായും വന്നു.നികുതിയടക്കാത്തവരുടെ ആര്‍ സി ബുക്കോ വാഹനം തന്നെയോ പിടിച്ചു വയ്ക്കുന്ന നിലയിലും എത്തി കാര്യങ്ങള്‍.വഴിയില്‍ വാഹനം തടയുന്നത് ഒരു നിത്യ സംഭവമായി.

  രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ പണം വേണം; ഉറ്റസുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി യുവാവ് ബെംഗളൂരുവിൽ പിടിയിൽ

മറ്റു എല്ലാ സംസ്ഥാനങ്ങളിലും ഒരു വര്ഷം വരെ നികുതി നല്‍കാതെ വാഹനം ഉപയോഗിക്കാം എന്നിരിക്കെ കര്‍ണാടക വരുത്തിയ നിയമ ഭേദഗതിയെ “ജസ്റ്റിസ് ഫോര്‍ നോണ്‍ കെ എ വെഹിക്കില്‍ ഓണര്‍സ് ” എന്നാ ഫസ്ബൂക് കൂട്ടായ്മ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു.ഇത്തരത്തില്‍ നികുതി ഈടാക്കാന്‍ കര്‍ണാടക ക്ക് കഴിയില്ല എന്ന് സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നു.പിന്നീടു ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച സംസ്ഥാനത്തിന് തിരിച്ചടി തന്നെയായിരുന്നു ഫലം.ഇതേതുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക ബജറ്റ്: പോലീസ് വകുപ്പിൽ വൻ പരിഷ്കാരം; 8000 പുതിയ നിയമനങ്ങൾ, 12 പുതിയ സ്റ്റേഷനുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us