കൊച്ചി: ലാവലിന്‍ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഇന്ന് പരിഗണനക്ക് വരുന്നത്. നേരത്തെ നിരവധി തവണ മാറ്റിവക്കപ്പെട്ട ഹര്‍ജിയാണിത്. സിബിഐയുടെ അഭിഭാഷകന്‍ ഇന്നും ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.
സിബിഐ അന്വേഷിച്ച കേസില്‍ 2013 നവംബര്‍ അഞ്ചിന് സിബിഐ കോടതി പിണറായി വിജയന്‍ വിജയനുള്‍പ്പടെയുള്ളവരെ പ്രതികളാക്കി നല്‍കിയ കുറ്റപത്രം സിബിഐ കോടതി തള്ളിയിരുന്നു. ഇതിനെതിരെ സിബിഐ അടക്കം നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് പരിഗണനക്ക് വരുന്നത്. മുമ്പ് നിരവധി തവണ മാറ്റിവക്കപ്പെട്ട ഹര്‍ജിയാണിത്. ഇക്കഴിഞ്ഞ 13ന് കേസ് വന്നപ്പോള്‍ ഹര്‍ജി പരിഗണിക്കുന്നത് ഇനിയും വൈകിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ മറ്റൊരു ഹര്‍ജി കോടതിയുടെ പരിഗണനക്ക് വന്നിരുന്നു. കേസ് പരമാവധി നീട്ടിക്കൊണ്ട് പോയി തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു ഗ്രീന്‍ കേരള വെബ്സൈറ്റിന്‍റെ പത്രാധിപരമായ എം ആര്‍ അജയന്‍റെ വാദം. ഈ ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനക്ക് വരും.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ പിണറായി വിജയന്‍റെയും സിബിഐയുടെയും അഭിഭാഷകര്‍ കോടതിയില്‍ എത്തിയിരുന്നില്ല. അതേസമയം സിബിഐക്കായി ഹാജരാകേണ്ട അഡീ സോളിസിറ്റര്‍ ജനറല്‍ ഇന്നും എത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്നും കേസ് മാറ്റിവെക്കാനാണ് സാധ്യത. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്എല്‍സി ലാവലിന് 374 കോടി രൂപ കരാര്‍ നല്‍കിയതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായെന്നാണ് കേസ്.1997 ലാണ് കേസിനാസ്പദമായ സംഭവം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.