ദീപാവലി ആഘോഷിക്കാന്‍ മലയാളികള്‍ക്ക് കര്‍ണാടക ആര്‍.ടി.സിയുടെ ആറു സ്പെഷ്യല്‍ ബസുകള്‍.

ബെംഗളൂരു∙ ദീപാവലിക്കു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള കർണാടക ആർടിസി സ്പെഷൽ സർവീസുകളിൽ റിസർവേഷൻ തുടങ്ങി. നാട്ടിലേക്കു വലിയ തിരക്കു പ്രതീക്ഷിക്കുന്ന 17നു കോട്ടയം (1), എറണാകുളം (2), തൃശൂർ (1), മൂന്നാർ (1), പാലക്കാട് (1) എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവീസുകൾ അനുവദിച്ചത്.

തിരക്കനുസരിച്ചു വരുംദിവസങ്ങളിൽ കൂടുതൽ സ്പെഷലുകൾ പ്രഖ്യാപിക്കും. അതേസമയം ദീപാവലി ഇടദിവസമായതിനാൽ നാട്ടിലേക്കു വൻതിരക്കു പ്രതീക്ഷിക്കുന്നില്ല. പതിവു ബസുകളിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചായിരിക്കും കേരള ആർടിസി ദീപാവലി സ്പെഷലുകൾ പ്രഖ്യാപിക്കുക.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

സ്കാനിയ കമ്പനിയിൽ നിന്നു വാടകയ്ക്കെടുത്ത പുതിയ എസി ബസുകളും ദീപാവലി ആകുമ്പോഴേക്കും സർവീസ് തുടങ്ങിയേക്കും. അതേസമയം ദീപാവലിക്കു സ്വകാര്യ ബസുകൾ ടിക്കറ്റ് ചാർജ് കുത്തനെ ഉയർത്തി. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും മൂവായിരം രൂപ വരെയാണ് ടിക്കറ്റ് ചാർജ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
[masterslider id="10"]

Related posts