ബെംഗളൂരുവിലെ തെളിവെടുപ്പിനിടെ രക്ഷപെട്ട പ്രതി എക്സൈസ് ഓഫിസറെ വെടിവച്ചു!

ലഹരിമരുന്നു കേസില്‍ ബെംഗളൂരുവിലെ തെളിവെടുപ്പിനിടെ രക്ഷപെട്ട പ്രതി പിടികൂടാനെത്തിയ എക്സൈസ് റേഞ്ച് ഓഫിസറെ വെടിവച്ചു. തിരുവനന്തപുരത്ത് വെച്ച് 20 കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ ജോർജ് കുട്ടി ഈ മാസം നാലിന് തെളിവെടുപ്പിനിടെ ബെംഗളൂരുവിൽ വെച്ചാണ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപെട്ടത്.

എക്സൈസ് നിലമ്പൂർ റെയ്ഞ്ച് ഓഫീസർ മനോജിന് നേരെയാണ്  വെടിയുതിര്‍ത്തത്. വാണിയമ്പലത്തെ ഭാര്യാ വീട്ടിലെത്തിയ ജോര്‍ജുകുട്ടിയെ പിടികൂടാനെത്തിയപ്പോഴായിരുന്നു വെടിവെച്ചത്. വാതിൽ തുറന്ന ഉടൻ നാലു പ്രാവശ്യം വെടി വെക്കുകയായിരുന്നു.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

തിങ്കളാഴ്ച അർദ്ധരാത്രിയിലാണ് സംഭവം. നിലമ്പൂർ വാണിയമ്പലത്ത് വെച്ചാണ് ജോർജ് കുട്ടിയെ എക്സൈസ് പിടികൂടിയത്. വാണിയമ്പലത്തെ രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് ജോർജ് കുട്ടി എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇയാൾക്കായി വലവിരിച്ചത്.

റെയ്ഞ്ച് ഓഫീസറുടെ കാലിനാണ് വെടിയേറ്റത്. വണ്ടൂർ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. മുൻപും അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജോർജ് കുട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി
[masterslider id="10"]

Related posts