എ.സി.ബസുകൾ നഗരത്തിലെ നിരത്തൊഴിയുന്ന കാര്യം ഉറപ്പിച്ച് മുഖ്യമന്ത്രിയും.

ബെംഗളൂരു : നഗരത്തിൽ സർവ്വീസ് നടത്തുന്ന ബി എം ടി സി യുടെ എസി ബസുകൾ പിൻവലിക്കാൻ ആലോചിക്കുന്നതായി ഗതാഗതമന്ത്രി തമണ്ണ രണ്ടാഴ്ച മുമ്പേ വിവരം നൽകിയിരുന്നു.

എന്നാൽ ആ തീരുമാനം അംഗീകരിച്ചതായി ഉറപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമിയും മുന്നോട്ട് വന്നു.എസി ബസുകളുടെ ചിലവ് താങ്ങാവുന്നതിൽ അധികമാണ്, ലാഭമുണ്ടാക്കാനും കഴിയുന്നില്ല. അതിനാൽ ബിഎംടി സി യുടെ കൈവശമുള്ള എസി ബസുകൾ സർക്കാർ നിയന്ത്രണത്തിലുള്ള മറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് കൈമാറാൻ തീരുമാനിച്ചിരിക്കുകയാണ്.

  പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

വോൾവോ, കൊറോണ തുടങ്ങിയ കമ്പനികളുടെതായി 1000 എ സി ബസുകൾ നഗരത്തിൽ സർവ്വീസ് നടത്തുന്നുണ്ട്.

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ തന്നെ സഹസ്ഥാപനങ്ങളായ എൻ.ഇ.കെ ആർ ടി സി (നോർത്ത് ഈസ്റ്റ് ), എൻ.ഡബ്ല്യൂ .കെ.ആർ.ടി.സി (നോർത്ത് വെസ്റ്റ് ) തുടങ്ങിയ കമ്പനികൾക്കാണ് ബസുകൾ കൈമാറുന്നത്.

  പടക്കം പൊട്ടിത്തെറിച്ച് ഏഴുപേർക്ക് പരിക്ക്

അതിന് ശേഷം പുതിയ 3000 ബസുകൾ വാങ്ങാനും തീരുമാനമെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവാക്കള്‍ ജയിച്ചു, ബൈക്ക് ടാക്സി തിരിച്ചെത്തുന്നു: നയരേഖ വരുന്നു; ഇത് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം!
[masterslider id="10"]

Related posts

Click Here to Follow Us