പ്രതിയും ഇരയും ‘ഒന്നായി’; ബലാത്സം​ഗ കേസ് റദ്ദാക്കി ബോംബെ ഹൈക്കോടതി!

മുംബൈ: ഇരയും പ്രതിയും വിവാഹിതരായതോടെ ബാലാത്സം​ഗ കേസ് റദ്ദാക്കി ബോംബൈ ഹൈക്കോടതി. ജസ്റ്റിസ് രഞ്ജിത് മോര്‍, ഭാരതി ദാ​ഗ്രേ എന്നിവരുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. താനും പ്രതിയും കല്യാണം കഴിച്ച് സന്തോഷമായി ജീവിക്കുകയാണെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

കഴിഞ്ഞ വര്‍ഷമാണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ ഐപിസി 376, 420 (ബലാത്സം​ഗം, വഞ്ചനാക്കുറ്റം) എന്നീ വകുപ്പുകള്‍ പ്രകാരം മുംബൈ പൊലീസ് കേസെടുത്തത്. എന്നാല്‍ കഴിഞ്ഞമാസം കോടതിയില്‍ ഹാജരായ ഇരുവരും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ഇപ്പോള്‍ വിവാഹിതരാണെന്നും വ്യക്തമാക്കുകയായിരുന്നു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

തന്നെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതോടെയാണ് പ്രതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി പറയുന്നു. കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും ഇടപെടലിനെത്തുടര്‍ന്ന് തര്‍ക്കം പരിഹരിച്ചതോടെ ജനുവരിയില്‍ ഇരുവരും വിവാഹിതരായി. അതേസമയം, ഇരയും പ്രതിയും രമ്യതയില്‍ എത്തിയതുകൊണ്ട് ബലാത്സംഗ കേസ് അവസാനിപ്പിക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശമുണ്ട്.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

ബലാത്സംഗം സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്നും ഇത്തരം കേസുകള്‍ കരുതലോടെ വേണം കൈകാര്യം ചെയ്യാനെന്നും സുപ്രീംകോടതി കീഴ് കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
[masterslider id="10"]

Related posts