കേരളത്തിൽ ഗുരുവിനെ വിവാദത്തിൽ വലിച്ചിഴക്കുമ്പോൾ ,ആദരം നൽകി കർണാടക; ഒരു മെട്രോ സ്റ്റേഷന് ശ്രീ നാരായണ ഗുരുവിന്റെ പേര്.

ബെംഗളൂരു : നമ്മ മെട്രോ സ്‌റ്റേഷനുകളിലൊന്ന് ഇന്ന് ഗുരു ശ്രീനാരാ യണന്റെ പേരിൽ, മലയാളികൾക്ക് അഭിമാനം. സർക്കാർ വിധാൻ സൗധയിൽ സംഘടിപ്പിച്ച ഗുരു ജയന്തി ആഘോഷ ചടങ്ങിലായിരുന്നു  മുഖ്യമന്ത്രി  സിദ്ധരാമയ്യയുടെ പ്രഖ്യാപനം, ബെംഗളൂരു നഗരത്തിൽ ഗുരുവിന്റെ പ്രതിമയും സ്ഥാപിക്കും.

ഈ വർഷത്തെ മൈസൂരു ദസറയിൽ ഗുരുദേവ ദർശനങ്ങളുടെ നിശ്ചല ദൃശ്യം അവതരിക്കും, മംഗളുരുവിലെ ശ്രീ നാരായണ ഗവേഷണ കേന്ദ്രത്തിന് കൂടുതൽ ധനസഹായം നൽകും.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

അടുത്ത വർഷം മുതൽ താലൂക്കു തലത്തിലും ഗുരു ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കും ,ഉച്ചനീചത്വങ്ങളെ തളളിപ്പറഞ്ഞ് നവോത്ഥാന രംഗത്ത് ശ്രീനാരായണ ഗുരു വെട്ടിത്തുറന്ന പാത രാജ്യത്തിന് മാതൃകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

കർണാടക സർക്കാർ ആദ്യമായാണ് ഔദ്യോഗികമായി ഗുരു ജയന്തി ആഘോഷിക്കുന്നത്.

സെമ്പിഗെ റോഡ് ,പീനിയ തുടങ്ങിയ ഏതെങ്കിലും ഒരു സ്റ്റേഷന് ഗുരുവിന്റെ പേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
[masterslider id="10"]

Related posts