വിലക്ക് ലംഘിച്ച് വിദ്യാർഥികൾ മലമുകളിൽ ട്രെക്കിംങിന് പോയി, അവശനിലയിലായ വിദ്യാർഥികളെ പോലീസ് രക്ഷപ്പെടുത്തി

ബെം​ഗളുരു: എൻജിനീയറിംങ് വിദ്യാർഥികൾ അനുമതി ലംഘിച്ച് ട്രെക്കിംങിംന് പോയി, വഴി തെറ്റി അവശനിലയിലായ വിദ്യാർഥികളെ രക്ഷപ്പടുത്താൻ പോലീസിന് വേണ്ടി വന്നത് ആറ് മണിക്കൂർ.‌‍

കനക്പുര റോഡിലെ ദയാനന്ദ സാ​ഗർ എൻജിനീയറിംങ് കോളേജിലെ വിദ്യാർഥികളായ ഇസു സൊമാനി, പ്രകാർ കുമാർ, ദീപനാശു എന്നിവരാണ് വിലക്ക് മറികടന്ന് ട്രെക്കിംങിനായി ദിവ്യ​ഗിരി മല കയറിയത്.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

മൊബൈൽ ഫോൺ സി​ഗ്നൽ നഷ്ടമായതോടെ മൂവർ സംഘം കുടുങ്ങുകയായിരുന്നു, അവസാനം എമർജൻസി അലേർട്ട് വഴി പോലീസിനെ സഹായത്തിന് വിളിക്കുകയായിരുന്നു. നന്ദി ഹിൽസ് പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് അവശ നിലയിലായ 3 പേരെയും കണ്ടെത്തിയത്. അനുമതിയില്ലാതെ പ്രവേശിച്ച മൂന്നുപേർക്കെതിരെയും പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts