മെട്രോ ഇനി അനേക്കലും അത്തിബെലെയും തൊടും; നഗരത്തെ വലംവെക്കാൻ 73 കിലോമീറ്റർ 35 സ്റ്റേഷനുകളുമായി വമ്പൻ വിപുലീകരണത്തിന് ഈ ലൈൻ

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ സജ്ജമാകുന്നതിന് മുൻപ് തന്നെ, ഈ പാതയെ നഗരത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ ഇടനാഴിയായി വികസിപ്പിക്കാനുള്ള വൻ പദ്ധതിയുമായി ബി.എം.ആർ.സി.എൽ. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന കാലേന അഗ്രഹാര – നാഗവാര പാതയെ കടുഗോഡി ട്രീ പാർക്ക് വരെ നീട്ടാനാണ് പുതിയ തീരുമാനം. ഇതോടെ പാതയുടെ ആകെ ദൈർഘ്യം ഏകദേശം 73 കിലോമീറ്ററായി ഉയരും. പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിന്റെ വിവിധ കോണുകളെ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ മെട്രോ ശൃംഖലയായി പിങ്ക് ലൈൻ മാറും.

  ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട്

പുതിയ പ്രൊപ്പോസൽ അനുസരിച്ച് കാലേന അഗ്രഹാര (ഗൊട്ടിഗരെ), ജിഗാനി, അനേക്കൽ, അത്തിബെലെ, സർജാപൂർ, വർത്തൂർ, കടുഗോഡി ട്രീ പാർക്ക്, ചന്നസന്ദ്ര ഹോപ്പ് ഫാം എന്നിവിടങ്ങളെ ബന്ധിപ്പിച്ചായിരിക്കും മെട്രോ കടന്നുപോകുക. ഏതാണ്ട് 35 പുതിയ സ്റ്റേഷനുകൾ ഈ പാതയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനം പൂർത്തിയാക്കി റിപ്പോർട്ട് ബി.എം.ആർ.സി.എല്ലിന് സമർപ്പിച്ചു കഴിഞ്ഞു. നിലവിൽ നാഗവാര വരെയുള്ള പാതയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ജൂൺ മാസത്തോടെ ഈ പാതയിലെ ആറ് എലിവേറ്റഡ് സ്റ്റേഷനുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കാനും ഈ വിപുലീകരണം സഹായിക്കും. പ്രത്യേകിച്ച് അത്തിബെലെ ഭാഗത്ത് കർണാടക ഹൗസിംഗ് ബോർഡ് നിർമ്മിക്കാനുദ്ദേശിക്കുന്ന 90,000 പേർക്ക് ഇരിക്കാവുന്ന വമ്പൻ സ്റ്റേഡിയത്തിലേക്ക് സന്ദർശകർക്ക് എളുപ്പത്തിൽ എത്താൻ മെട്രോ സൗകര്യം ഉപകരിക്കും. ഐടി മേഖലകളായ സർജാപൂർ, വർത്തൂർ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇതോടെ വലിയ പരിഹാരമാകും. ആദ്യഘട്ട പിങ്ക് ലൈൻ തുറക്കുന്നതിനായുള്ള കാത്തിരിപ്പിനിടെ വന്ന ഈ പുതിയ പ്രഖ്യാപനം ബെംഗളൂരു നിവാസികളിൽ വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദിഹിൽസ് കാണാൻ ഇനി ഓൺലൈൻ ടിക്കറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഹോട്ടലിൽ വൻ തീപിടുത്തം: ഇഡ്ഡലി സ്റ്റീമർ പൊട്ടിത്തെറിച്ച് സ്ഥാപനം പൂർണമായും കത്തിനശിച്ചു
[masterslider id="10"]

Related posts

Click Here to Follow Us