ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം വിമാനയാത്രക്കാരുടെ കീശ ചോർത്തുന്നു. എയർ ഇന്ത്യയ്ക്ക് പിന്നാലെ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയും ഇന്ധന സർചാർജ് (Fuel Surcharge) പ്രഖ്യാപിച്ചു. മാർച്ച് 14 (ഇന്ന്) അർധരാത്രി മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധനത്തിന് (ATF) വൻതോതിൽ വില വർധിച്ചതാണ് ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമായത്. ഈ മേഖലയിൽ 85 ശതമാനത്തിലേറെ വില വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആഭ്യന്തര, അന്തർദേശീയ സർവീസുകൾക്ക് അധിക തുക നൽകേണ്ടി വരും.
വർധിപ്പിച്ച നിരക്കുകൾ ഇങ്ങനെ:
| സർവീസ് | അധിക തുക (സർചാർജ്) |
| യൂറോപ്പ് യാത്രകൾ | ₹2,300 |
| തെക്കുകിഴക്കൻ ഏഷ്യ, ചൈന, ആഫ്രിക്ക | ₹1,800 |
| ഗൾഫ് രാജ്യങ്ങൾ | ₹900 |
| ആഭ്യന്തര സർവീസുകൾ (Domestic) | ₹425 |
ഇന്ധനവില വർധനവ് വിമാനക്കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാരിൽ നിന്ന് സർചാർജ് ഈടാക്കാൻ തീരുമാനിച്ചത്. നേരത്തെ എയർ ഇന്ത്യ ആഭ്യന്തര സർവീസുകൾക്ക് 399 രൂപ സർചാർജ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ വരും ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]