ട്രെയിനിൽ ഫോൺ പോയാൽ ടെൻഷൻ വേണ്ട; സ്റ്റേഷനിൽ ഓടേണ്ട; പരാതി നൽകാം സീറ്റിലിരുന്ന്! ഡിജിറ്റൽ സംവിധാനവുമായി റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ പരാതി നൽകാൻ ഇനി പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങേണ്ടതില്ല. യാത്രക്കാർക്കായി പുതിയ ഡിജിറ്റൽ പരാതി പരിഹാര സംവിധാനവുമായി ദക്ഷിണ റെയിൽവേ.

റെയിൽവേ സംരക്ഷണ സേനയും (RPF) ടെലികോം വകുപ്പും സംയുക്തമായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ട്രെയിനിൽ ഇരുന്നുതന്നെ പരാതി നൽകാനും നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും.

എങ്ങനെ പരാതി നൽകാം?

ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ കൂടെയുള്ള യാത്രക്കാരുടെയോ, ടിടിഇയുടെയോ, ആർപിഎഫ് ഉദ്യോഗസ്ഥരുടെയോ സഹായത്തോടെ ഡിജിറ്റൽ പരാതി രജിസ്റ്റർ ചെയ്യാം. തുടർന്ന് സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (CEIR) പോർട്ടലിൽ ഡിജിറ്റൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ഇതോടെ ആർപിഎഫും സൈബർ സെല്ലും ചേർന്ന് ഫോൺ ഉടൻ ബ്ലോക്ക് ചെയ്യുകയും കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും.

  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ

പ്രധാന പ്രത്യേകതകൾ:

  • എഫ്‌ഐആർ വേണ്ട: ഈ സംവിധാനം വഴി പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ പോകുകയോ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയോ വേണ്ടതില്ല.

  • ദുരുപയോഗം തടയാം: പരാതി ലഭിക്കുന്നതോടെ ഫോൺ രാജ്യത്തെ എല്ലാ നെറ്റ്‌വർക്കുകളിലും ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടും. ഇത് ഫോൺ ദുരുപയോഗം ചെയ്യുന്നത് തടയാൻ സഹായിക്കും.

  • ഐഎംഇഐ (IMEI) നമ്പർ നിർബന്ധം: ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ഫോണിന്റെ 15 അക്ക ഐഎംഇഐ നമ്പർ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ നമ്പർ ഡയറിയിലോ ക്ലൗഡ് സ്റ്റോറേജിലോ സൂക്ഷിച്ചുവെക്കണമെന്ന് റെയിൽവേ യാത്രക്കാർക്ക് നിർദ്ദേശം നൽകി.

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റെയിൽവേ ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. ട്രെയിൻ യാത്രയ്ക്കിടെയുള്ള മോഷണങ്ങൾക്കും ഫോൺ നഷ്ടപ്പെടുന്ന പരാതികൾക്കും വേഗത്തിൽ പരിഹാരം കാണാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts