ബെംഗളൂരു: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൊബൈൽ ഫോൺ നിരോധനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവകരമായ സൂചനകൾ നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്കൂളുകളിലും കോളേജുകളിലും മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ ആലോചിക്കുന്നതായി സർവകലാശാലകളുടെ പുരോഗതി അവലോകന യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
സോഷ്യൽ മീഡിയ വിദ്യാർത്ഥികളെ വഴിതെറ്റിക്കുന്നു എന്ന പരാതികൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം. 16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടി.
വിസിമാരുടെ അഭിപ്രായം തേടി
മൊബൈൽ നിരോധനവുമായി ബന്ധപ്പെട്ട് വിവിധ സർവകലാശാല വൈസ് ചാൻസലർമാരുടെ (VC) അഭിപ്രായം മുഖ്യമന്ത്രി തേടിയിട്ടുണ്ട്. സർവകലാശാല ചാൻസലർമാരും ഈ നിർദ്ദേശത്തെ അനുകൂലിച്ചതായാണ് റിപ്പോർട്ടുകൾ. കുട്ടികളുടെ പഠനത്തിലും മാനസികാരോഗ്യത്തിലും സോഷ്യൽ മീഡിയ ചെലുത്തുന്ന സ്വാധീനം കണക്കിലെടുത്ത് എത്രയും വേഗം നിയമപരമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വിഷയത്തിൽ വിപുലമായ ചർച്ചകൾക്ക് ശേഷം വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]