പുരയിടത്തിൽ തലയോട്ടികളും അസ്ഥികളും കണ്ടെത്തി; ഒരെണ്ണത്തിൽ ‘വാസു’ എന്ന് എഴുതിയ നിലയിൽ

തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ചുകൊണ്ട് പൂങ്കുളത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ മനുഷ്യ തലയോട്ടികളും അസ്ഥികളും കണ്ടെത്തി. തൈക്കാട് സ്വദേശി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് അസ്ഥികൂടാവശിഷ്ടങ്ങൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

പുരയിടത്തിന്റെ സംരക്ഷണം നോക്കുന്ന രാധാകൃഷ്ണൻ എന്ന വ്യക്തി രാവിലെ ചക്കയിടാനായി പറമ്പിൽ എത്തിയപ്പോഴാണ് പ്ലാസ്റ്റിക് കവറുകൾ കിടക്കുന്നത് കണ്ടത്. സംശയം തോന്നി പരിശോധിച്ചപ്പോൾ തലയോട്ടികളും എല്ലുകളും കണ്ടെത്തുകയായിരുന്നു. കവറിലാക്കിയ നിലയിലുള്ള അസ്ഥികൾ മതിലിന് പുറത്തുനിന്ന് ആരോ പുരയിടത്തിനുള്ളിലേക്ക് വലിച്ചെറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

‘വാസു’ എന്ന പേര്; ദുരൂഹത വർദ്ധിക്കുന്നു
കണ്ടെത്തിയ തലയോട്ടികളിൽ ഒന്നിൽ ‘വാസു’ എന്ന് പേന കൊണ്ട് എഴുതിയിട്ടുണ്ട് എന്നത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. ബുധനാഴ്ച വൈകുന്നേരം വരെ പറമ്പിൽ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ലെന്ന് രാധാകൃഷ്ണൻ പോലീസിനോട് പറഞ്ഞു. അതിനാൽ രാത്രിയിലോ പുലർച്ചെയോ ആകാം ഇവ ഇവിടെ ഉപേക്ഷിക്കപ്പെട്ടത്.

പോലീസ് അന്വേഷണം
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തിരുവനന്തപുരം പോലീസ് പരിശോധനകൾ നടത്തി. ഈ അവശിഷ്ടങ്ങൾ മെഡിക്കൽ വിദ്യാർത്ഥികൾ പഠനത്തിനായി ഉപയോഗിച്ചതാണോ അതോ മറ്റെന്തെങ്കിലും അസ്വാഭാവിക സംഭവങ്ങളുമായി ബന്ധപ്പെട്ടതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

അസ്ഥികൾ വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. സിസിടിവി പരിശോധന: പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കവറുകൾ എറിഞ്ഞവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
[masterslider id="10"]

Related posts