ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ഒടുവിൽ സബർബൻ പദ്ധതിക്ക് റെയിൽവേ ബോർഡ് അനുമതി നൽകി.
ഇന്നലെ ഡൽഹിയിൽ റെയിൽവേ, നീതി ആയോഗ്, സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
പദ്ധതി നടത്തിപ്പ് സംബന്ധിച്ച് റെയിൽവേ ബോർഡ് ചെയർമാൻ വരുംദിവസങ്ങളിൽ ബംഗളൂരുവിൽ മുഖ്യമന്ത്രി യെദിയൂരപ്പയുമായി ചർച്ച നടത്തിയേക്കും എന്ന് പി സി മോഹനൻ എംപി അറിയിച്ചു.
റെയിൽവേ ബോർഡ് അനുമതി ലഭിച്ച സാഹചര്യത്തിൽ ഇനി പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകാരം ലഭിക്കുന്നതിനായി പ്രവർത്തിക്കേണ്ടതുണ്ട് എന്നും സംസ്ഥാനത്തുനിന്നുള്ള റെയിൽവേ സഹമന്ത്രി സുരേഷ് അംഗതി ട്വീറ്റ്ചെയ്തു.
161 കിലോമീറ്റർസ് സബർബൻ പദ്ധതിക്ക് റെയിൽവേ ഇന്ത്യ ടെക്നിക്കൽ ആൻഡ് എക്കണോമിക്കൽ സർവീസ് കഴിഞ്ഞവർഷമാണ് വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചത്.
എന്നാൽ ചെലവ് വളരെ കൂടുതലാണ് എന്ന കാരണത്താൽ 19,000 കോടി രൂപയുടെ പദ്ധതിക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകിയില്ല .
തുടർന്ന് ദൂരവും സ്റ്റേഷനുകളും വെട്ടിക്കുറച്ച ഡിപിആർ പുതുക്കി സമർപ്പിക്കുകയായിരുന്നു ഇതനുസരിച്ച് ദൂരം161 കിലോമീറ്ററിൽ നിന്നും 148 ആയും സ്റ്റേഷനുകൾ 86 നിന്നും 62 ആയും നിർമ്മാണചെലവ് 16500 കോടിയായും കുറഞ്ഞു.
പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ ഐടി ഹബ്ബുകളിലേക്കും വ്യാപാര കേന്ദ്രങ്ങളിലേക്കും വിമാനത്താവളത്തിലേക്കും എല്ലാം കുറഞ്ഞ ചിലവിൽ സമയബന്ധിതമായി യാത്ര ചെയ്യാനാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.