കോഗ്നിസെന്റിന് പിന്നാലെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇൻഫോസിസും.

ബെംഗളൂരു : കോഗ്നിസെന്റിന് പിന്നാലെ ചെലവ് ചുരുക്കൽ ലക്ഷ്യമിട്ട് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടാൻ ഒരുങ്ങി ഇൻഫോസിസ്.

സീനിയർ മധ്യനിരയിലെ 2 – 5% വരെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. സീനിയർ വൈസ് പ്രസിഡണ്ട്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് തുടങ്ങിയ പദവികൾ ഉള്ള 50 സീനിയർ എക്സിക്യൂട്ടീവ് മാരും ഇതിൽ ഉൾപ്പെടും.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

സീനിയർ തലത്തിൽ 86588 മധ്യനിരയിൽ 1.1 ലക്ഷം ജീവനക്കാരുമാണ് ഇൻഫോസിസിൽ ഉള്ളത് .

കമ്പനിയുടെ മെച്ചപ്പെട്ട പ്രകടനം ഉറപ്പുവരുത്താൻ സ്വാഭാവിക കൊഴിഞ്ഞുപോക്കിന് പുറമേ പിരിച്ചുവിടൽ നടപടി കൂടി വേണ്ടിവരുമെന്നാണ് ഇൻഫോസിസ് നിലപാട് .

6000 ജീവനക്കാരെ പിരിച്ചുവിടുന്നതിനോടൊപ്പം 2020 പകുതിയോടെ 7000 ജീവനക്കാരോട് പിരിഞ്ഞുപോകാൻ നിർദ്ദേശിച്ചതായും വിവരമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts